കൊച്ചി: വല്ലാർപാടം അന്താരാഷ്ട്ര കണ്ടെയ്നർ ട്രാൻസ്ഷിപ്മെൻറ് ടെർമിനൽ വഴി കടത്താൻ ശ്രമിച്ച 13.5 ടൺ രക്തചന്ദനം ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇൻറലിജൻസ് (ഡി.ആർ.ഐ) പിടികൂടി. ചൊവ്വാഴ്ച ചെെന്നെയിൽനിന്ന് ഷാർജയിലേക്ക് പോകുന്ന എസ്.എസ്.എൽ ഭാരത് എന്ന കപ്പലിൽ കണ്ടെയ്നറിൽ ഒളിപ്പിച്ച നിലയിലായിരുന്നു രക്തചന്ദനം. ഉയർന്ന ഗുണനിലവാരമുള്ള ഇതിന് അന്താരാഷ്ട്ര വിപണിയിൽ ഏഴുകോടിയോളം വിലവരുമെന്ന് ഡി.ആർ.ഐ അധികൃതർ പറഞ്ഞു.
രക്തചന്ദനം ഷാർജ വഴി ഹോേങ്കാങ്ങിലേക്ക് കടത്തുകയായിരുന്നു ലക്ഷ്യമെന്ന് കരുതുന്നു. രേഖകളനുസരിച്ച് അദാനി ഗ്രൂപ്പിന് കീഴിലുള്ള തമിഴ്നാട്ടിലെ കാട്ടുപള്ളി തുറമുഖത്തുനിന്നാണ് രക്തചന്ദനം അടങ്ങിയ കണ്ടെയ്നർ കപ്പലിൽ കയറ്റിയത്. രഹസ്യവിവരത്തിെൻറ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ ചൊവ്വാഴ്ച വൈകീേട്ടാടെ കണ്ടെയ്നർ പിടികൂടുകയായിരുന്നു.
നട്ടുകളും ബോൾട്ടുകളും ഇളക്കി മാറ്റിയാണ് കണ്ടെയ്നറിൽ രക്തചന്ദനം ഒളിപ്പിച്ചത്. അതുകൊണ്ടുതന്നെ കണ്ടെയ്നറിെൻറ സീൽ പൊട്ടിയിരുന്നില്ല. സീൽ പതിപ്പിച്ച് കൊണ്ടുവരുന്ന വഴി തുറമുഖത്തെത്തുന്നതിന് മുമ്പായി കണ്ടെയ്നർ തുറന്ന് രക്തചന്ദനം ഒളിപ്പിച്ചതായാണ് കരുതുന്നത്. മറ്റ് കണ്ടെയ്നറുകൾക്ക് അടിയിലാണ് രക്തചന്ദനം ഒളിപ്പിച്ച കണ്ടെയ്നർ സൂക്ഷിച്ചിരുന്നതെന്നതിനാൽ ഇത് കണ്ടെത്തുക ശ്രമകരമായിരുന്നെന്ന് ഡി.ആർ.ഐ അധികൃതർ പറഞ്ഞു.
ചെന്നൈ ആസ്ഥാനമായ ഹാൾമാർക്ക് എക്സ്പോർട്സ് ആണ് കണ്ടെയ്നർ ബുക്ക് ചെയ്തിരുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. ദുബൈയിലെ കമ്പനിയിലേക്ക് നട്ടുകളും ബോൾട്ടുകളും കയറ്റുമതി ചെയ്യാനെന്ന പേരിലാണ് കണ്ടെയ്നർ ബുക്ക് ചെയ്തത്. ഇതുമായി ബന്ധപ്പെട്ട രേഖകൾ പരിശോധിച്ചുവരുകയാണെന്നും അറസ്റ്റുകെളാന്നും നടന്നിട്ടില്ലെന്നും അധികൃതർ അറിയിച്ചു. സംശയമുള്ളവരുടെ വിവരങ്ങൾ ചെൈന്ന ഡി.ആർ.െഎ യൂനിറ്റിന് കൈമാറിയിട്ടുണ്ട്. ഒക്ടോബർ അവസാനം വല്ലാർപാടം ടെർമിനലിൽ കപ്പലിൽ കയറ്റാനെത്തിച്ച 13 ടൺ രക്തചന്ദനം പിടികൂടിയിരുന്നു. മുംബൈ ആസ്ഥാനമായ സംഘമാണ് ഇതിന് പിന്നിലെന്ന് ഡി.ആർ.െഎ സ്ഥിരീകരിക്കുകയും രണ്ടുപേർ അറസ്റ്റിലാകുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.