കൊച്ചി: പാലക്കാട് പുത്തൂര്‍ ഷീല വധക്കേസിലെ മുഖ്യപ്രതി സമ്പത്ത് പൊലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ട കേസിൽ രണ്ട് പ്രതികളെ വിചാരണക്ക് മുമ്പ് കോടതി വെറുതെവിട്ടു. സി.ബി.ഐ പ്രതിചേർത്തിരുന്ന ഡിവൈ.എസ്.പി സി.കെ. രാമചന്ദ്രൻ, സിവിൽ പൊലീസ് ഓഫിസർ ബിനു ഇട്ടൂപ്പ് എന്നിവരെയാണ് എറണാകുളം പ്രത്യേക എൻ.ഐ.എ കോടതി ജഡ്ജി കെ. കമനീസ് കുറ്റമുക്തരാക്കിയത്. ഇരുവരും നൽകിയ ഹരജി അനുവദിച്ചാണ് കോടതിയുടെ നടപടി.
2010 മാർച്ച് 29നാണ് പൊലീസ് കസ്റ്റഡിയിൽ സമ്പത്ത് കൊല്ലപ്പെട്ടത്. മലമ്പുഴയിലെ കോട്ടേജിൽ എത്തിച്ച് മർദിച്ചെന്നും ഇതേതുടർന്ന് കൊല്ലപ്പെട്ടെന്നുമായിരുന്നു സി.ബി.ഐ കേസ്. സിവിൽ പൊലീസ് ഉദ്യോഗസ്ഥരായ ജോൺസൺ ലോബോ, ടി.ജെ. ബ്രിജിത്, അബ്ദുൽ റഷീദ്, എസ്. ഷില്ലൻ, ഗ്രേഡ് എ.എസ്.ഐ കെ.രാമചന്ദ്രൻ, ഹെഡ്കോൺസ്റ്റബിൾ കെ. മാധവൻ, സർക്കിൾ ഇൻസ്പെക്ടർ വിപിൻദാസ് തുടങ്ങിയ പ്രതികളാണ് ഇനി വിചാരണ നേരിടുന്നത്. വിചാരണ നടപടികൾ ഉടൻ ആരംഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.