തിരുവനന്തപുരം: ഡൽഹിയിൽ സംസ്ഥാന സർക്കാറിെൻറ പ്രത്യേക പ്രതിനിധിയായി കാബിനറ്റ് റാേങ്കാടെ നിയമിച്ച എ. സമ്പത്തിന് പേഴ്സനൽ സ്റ്റാഫിനെ നിയമിച്ചു. പ്രൈവറ്റ് സെക്രട്ടറി, അസിസ്റ്റൻറ്, ഡ്രൈവർ, ഒാഫിസ് അറ്റൻഡൻറ് എന്നിവരെയാണ് നിയമിച്ചത്. വിരമിച്ച സൈനിക ഉദ്യോഗസ്ഥൻ സി.കെ. സതീഷാണ് പ്രൈവറ്റ് സെക്രട്ടറി.
പ്രൈവറ്റ് സെക്രട്ടറിയെക്കാൾ ഉയർന്ന ശമ്പളത്തിനാണ് അസിസ്റ്റൻറിെന നിയമിച്ചത്. ഇത് ആേക്ഷപത്തിനിടയാക്കിയിട്ടുണ്ട്. അസിസ്റ്റൻറിന് 30,385 രൂപയും പ്രൈവറ്റ് സെക്രട്ടറിക്ക് 21,850 രൂപയുമാണ് ശമ്പളം. െഡ്രെവർക്ക് 19,670 രൂപയും ഒാഫിസ് അറ്റൻഡൻറിന് 18,030 രൂപയുമാണ് ശമ്പളം. വീട്ടുവാടകയും അനുവദിച്ചിട്ടുണ്ട്. യാത്രാബത്ത പിന്നീട് തീരുമാനിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.