തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ 12 അംഗ സോഷ്യൽ മീഡിയ ടീമിന്റെ ശമ്പളം വർധിപ്പിച്ചു. രണ്ടുമാസത്തെ മുൻകാല പ്രാബല്യത്തോടെ അഞ്ച് ശതമാനം വർധനവാണ് വരുത്തിയത്. ടീം ലീഡറുടെ ശമ്പളം 75,000 രൂപയിൽ നിന്നും 78,750 രൂപയായി വർധിപ്പിച്ചു. കണ്ടന്റ് മാനേജറുടെ ശമ്പളം 70,000 രൂപയിൽ നിന്ന് 73,500 രൂപയാക്കി ഉയർത്തി.
മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, എക്സ് അകൗണ്ടുകള്‍ ഉള്‍പ്പെടെ എല്ലാ സാമൂഹിക മാധ്യമ പ്്ളാറ്റ് ഫോമുകളിലെയും ഇടപെടലുകള്‍, ഉള്ളടക്കം എന്നിവ മുതല്‍ അവയുടെ പ്രചാരണം വരെ ഈ ടീമിന്‍റെ ചുമതലയാണ്. പിആര്‍ഡി, സി–ഡിറ്റ് എന്നിങ്ങനെ സര്‍ക്കാര്‍ സംവിധനങ്ങള്‍ ഉപയോഗിക്കാതെ കരാര്‍ അടിസ്ഥാനത്തില്‍ പ്രത്യേക സോഷ്യല്‍മീഡിയാ ടീമിനെ എന്തിനാണ് നിയോഗിച്ചതെന്ന ചോദ്യം ഉയര്‍ന്നിരുന്നു. മികച്ച പ്രഫഷണല്‍ ടീമിനെ നിയോഗിക്കുന്നു എന്നായിരുന്നു സര്‍ക്കാര്‍ വിശദീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.