എയ്​ഡഡ്​ കോളജ്​ അധ്യാപകർക്ക്​ പിശുക്കെന്ന്​ മുഖ്യമന്ത്രി

കോഴി​ക്കോട്​: പ്രളയ ദുരിതാശ്വാസ ഫണ്ടിലേക്ക്​ ഒരുമാസത്തെ ശമ്പളം നൽകാ​ത്ത എയ്​ഡഡ്​ കോളജ്​ അധ്യാപകർക്ക്​ മ ുഖ്യമന്ത്രി പിണറായി വിജയ​​​െൻറ ‘കൊട്ട്​’.

നല്ലതു പോലെ പൈസക്ക് ലുബ്​ധ്​​ കാണിക്കുന്നവരാണ് ഇൗ കോളജ് അധ്യാപകരെന്ന് കഴിഞ്ഞകാലത്ത് തെളിയിച്ചതാണെന്ന്​ ഇടത്​ അനുഭാവ കോളജ്​ അധ്യാപക സംഘടനയായ എ.കെ.പി.സി.ടി.എ സംസ്​ഥാന സമ്മേളനം ഉദ്​ഘാടനം ചെയ്യവെ​ പിണറായി കളിയാക്കി.

അക്കാദമിക് കാര്യങ്ങളിലായിരിക്കണം ശ്രദ്ധ. അവരവർക്ക്​ കിട്ടേണ്ട വരുമാനം ലേശം വർധിക്കേണ്ടതി​​​െൻറ കാര്യം മാത്രം ആലോചിച്ചാൽ പോര. പിശുക്കരാണെന്ന ചീത്തപ്പേര് സ്വകാര്യ കോളജ്​ അധ്യാപകർ തന്നെയുണ്ടാക്കിയതാണ് ​-മുഖ്യമന്ത്രി പറഞ്ഞു.

Tags:    
News Summary - Salary Challenge, CM Criticize Teachers -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.