ആറുമാസമായി ശമ്പളമില്ല; കൊല്ലത്ത് സാക്ഷരത പ്രേരക് ജീവനൊടുക്കി

കൊല്ലം: ശമ്പളം ലഭിക്കാത്തതിനെ തുടർന്ന് കൊല്ലത്ത് സാക്ഷരത പ്രേരക് ജീവനൊടുക്കി. പത്തനാപുരം മാങ്കോട് സ്വദേശി ഇ.എസ്. ബിജുവാണ് മരിച്ചത്. ആറുമാസമായി ശമ്പളം ലഭിക്കാത്തതിനാൽ ബിജു കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ടിരുന്നു. രാഷ്ട്രപതിയുടെ പുരസ്കാരം നേടിയ സാക്ഷരത പ്രേരക് ആണ് ബിജു.

പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലായിരുന്ന പ്രേരക്മാരെ തദ്ദേശ വകുപ്പിലേക്ക് മാറ്റി ഉത്തരവിറങ്ങിയെങ്കിലും നടപ്പായില്ല. ഇതു മൂലം ശമ്പളം ലഭിക്കുന്നുണ്ടായിരുന്നില്ല.സംസ്ഥാനത്തെ 1714 പ്രേരക്മാർ പ്രതിസന്ധിയിലാണെന്ന് കേരള സാക്ഷരതാ പ്രേരക് അസോസിയേഷൻ ആരോപിച്ചു.

ഇതിനിടയിൽ സെക്രട്ടറിയേറ്റിനു മുന്നിലെ സംഘടനയുടെ സമരം 80 ദിവസം പിന്നിട്ടു. ഇതിനിടയിലാണ് ബിജുവിന്റെ ആത്മഹത്യ. 1714പേർ പ്രതിസന്ധിയിലാണെന്ന് സാക്ഷരതാ പ്രേരക് അസോസിയേഷൻ പറഞ്ഞു.  

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. വിളിക്കൂ: 1056)

Tags:    
News Summary - saksharatha prerak found dead in kollam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.