Posted On
date_range Updated On
date_range സാദിഖലി ശിഹാബ് തങ്ങള്‍ എസ്.വൈ.എസ് സംസ്ഥാന പ്രസിഡന്റ്
കോഴിക്കോട്: സുന്നി യുവജന സംഘം സംസ്ഥാന പ്രസിഡന്റായി പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ തെരഞ്ഞെടുത്തു. കഴിഞ്ഞ ദിവസം ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗം മൂലം ഒഴിവുവന്ന സ്ഥാനത്തേക്ക് നിലവിലെ സംസ്ഥാന വൈസ് പ്രസിഡന്റ് സാദിഖലി തങ്ങളെ തെരഞ്ഞെടുത്തത്. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഇബ്രാഹിം ഫൈസി പേരാലിനെയും തെരഞ്ഞെടുത്തു.
സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ട്രഷററും പട്ടിക്കാട് ജാമിഅ നൂരിയ്യ പ്രസിഡന്‍റും പെരിന്തല്‍മണ്ണ എം.ഇ.എ എന്‍ജിനീയറിങ് കോളജ് ജനറല്‍ സെക്രട്ടറിയുമായ സാദിഖലി ശിഹാബ് തങ്ങൾ വിവിധ മഹല്ലുകളുടെ ഖാദിയാണ്. സമസ്ത കേരള ജംഇയ്യതുല്‍ ഉലമയുടെ വിദ്യാര്‍ഥി വിഭാഗമായ എസ്.കെ.എസ്.എസ്.എഫിന്റെ സംസ്ഥാന പ്രസിഡന്റ് പദവിയില്‍ 15 വര്‍ഷം പ്രവര്‍ത്തിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.