ശബരിമല: വിശാല ബെഞ്ചിന്‍റെ വിധി വരെ കാത്തിരിക്കൂ -സുപ്രീംകോടതി

ന്യൂഡൽഹി: യുവതീ പ്രവേശനത്തിന് വിശാല ബെഞ്ചിന്‍റെ വിധി വരുന്നത് വരെ കാത്തിരിക്കണമെന്ന് സുപ്രീംകോടതി. അന്തിമ ഉത്തരവ് അനുകൂലമായാൽ യുവതികൾക്ക് സംരക്ഷണം നൽകുമെന്നും സുപ്രീംകോടതി വ്യക്തമാക്കി. രഹന ഫാത്തിമ, ബിന്ദു അമ്മിണി എന്നിവരുടെ ഹരജികളിലാണ് സുപ്രീംകോടതി ഇക്കാര്യം വ്യക്തമാക്കിയത്.

ക്ഷേത്രത്തിൽ പോകരുതെന്ന് പറയില്ല. ശബരിമല യുവതീപ്രവേശനം വിശാല ബെഞ്ചിന് വിട്ടതാണ്. വിശാല ബെഞ്ച് ഉടൻ രൂപീകരിക്കും. ശബരിമലയിൽ അക്രമം ആഗ്രഹിക്കുന്നില്ല. വളരെ ഗൗരവമായ വിഷയമാണ് -ഹരജി പരിഗണിച്ച ചീഫ് ജസ്റ്റിസ് അടങ്ങുന്ന മൂന്നംഗ ബെഞ്ച് പറഞ്ഞു.

ബിന്ദു അമ്മിണി, രഹന ഫാത്തിമ

ശബരിമല ദർശനത്തിന് പൊലീസ് സംരക്ഷണം നൽകണമെന്ന് ആവശ്യപ്പെട്ടാണ് ബിന്ദു അമ്മിണിയും രഹനയും ഹരജി നൽകിയത്. ബിന്ദു അമ്മിണിയുടെ സുരക്ഷ നീട്ടാനും രഹന ഫാത്തിമക്ക് പൊലീസ് സംരക്ഷണം ആവശ്യപ്പെടാൻ അവകാശമുണ്ടെന്നും കോടതി പറഞ്ഞു.

Tags:    
News Summary - sabarimala women entry supreme court-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.