സമാധാനപരമായ തീര്‍ഥാടനത്തിന് എല്ലാവരും സഹകരിക്കണം -മുഖ്യമന്ത്രി

തിരുവനന്തപുരം: ശബരിമലയില്‍ സമാധാനപരമായി മണ്ഡല-മകരവിളക്ക് തീര്‍ഥാടനകാലം പൂര്‍ത്തീകരിക്കാൻ എല്ലാവരും സഹകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അക്രമത്തി‍​​​െൻറയും കലാപത്തി‍​​​െൻറയും പ്രതിഷേധങ്ങളുടെയും കേന്ദ്രമായി ശബരിമലയെ മാറ്റാന്‍ അനുവദിച്ചുകൂടാ. സംഘര്‍ഷത്തിനും അതി‍​​​െൻറ പേരിൽ കലാപങ്ങള്‍ സൃഷ്​ടിക്കാനും ചിലര്‍ക്ക് താൽപര്യമുണ്ടാകാം. അത്തരക്കാരുടെ കൈകളില്‍ കേരള ജനത പെട്ടുപോകരുതെന്നും മുഖ്യമന്ത്രി അഭ്യർഥിച്ചു.

മറ്റു സംസ്ഥാനങ്ങളില്‍നിന്ന് നിരവധിപേര്‍ എത്തുന്ന ശബരിമലയിൽ അനിഷ്​ടസംഭവങ്ങള്‍ ഉണ്ടായാൽ സംസ്ഥാനത്തി‍​​​െൻറ യശസ്സിന് കോട്ടമുണ്ടാക​ും. തീര്‍ഥാടനകേന്ദ്രത്തി‍​​​െൻറ കീര്‍ത്തിക്ക് തന്നെ മങ്ങലേല്‍ക്കുന്നതിന് ഇതിടയാക്കും. കേരളത്തിനകത്തും പുറത്തുംനിന്ന്​ ലക്ഷക്കണക്കിന് ഭക്തർ എത്തുന്ന ശബരിമലയിൽ സമാധാനപരമായി അയ്യപ്പ ദര്‍ശനം നടത്തി മടങ്ങാനുള്ള​ സംവിധാനമാണ്​ ഒരുക്കുന്നത്​. എല്ലാവരും ഇതുമായി സഹകരിക്കണം.

സംഭവിക്കാന്‍ പാടില്ലാത്ത കാര്യങ്ങളാണ് തുലാമാസ-ചിത്തിര ആട്ട പൂജകളുടെ വേളയിലുണ്ടായത്. അവിടെ എത്രത്തോളം ജാഗ്രത ഉണ്ടാകണമെന്ന്​ സര്‍ക്കാറിനെയും ജനങ്ങളെയും ഇത്​ ഓര്‍മിപ്പിക്കുന്നു. ജനങ്ങളില്‍ ആശങ്കയും ചേരിതിരിവും ഉണ്ടാക്കുംവിധം തെറ്റായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കാതിരിക്കാൻ മാധ്യമങ്ങള്‍ ശ്രദ്ധിക്കണം. നവമാധ്യമങ്ങളിലൂടെ അടക്കം ജനജീവിതത്തെ അസ്വസ്ഥമാക്കുന്ന ഇടപെടലുകൾ ജാഗ്രതയോടെ നിരീക്ഷിക്കുന്നതിനും ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍പെടുത്തുന്നതിനും ശ്രദ്ധിക്കണം. ശബരിമലയെയും സംസ്ഥാനത്തെയും സ്നേഹിക്കുന്നവർ ഇത്തരം പ്രചാരവേലകളില്‍ കുരുങ്ങിപ്പോകരുത്.

പ്രളയത്തെ അതിജീവിച്ച പോലെ യോജിപ്പ് ഇക്കാര്യത്തിലും വേണം. എല്ലാവരുടെയും വിശ്വാസങ്ങള്‍ സംരക്ഷിച്ച് ജീവിക്കാനുള്ള അവസരം ഉണ്ടാകണം; അതില്ലാത്തവര്‍ക്ക് അങ്ങനെ ജീവിക്കാനും. ഭരണഘടന വിഭാവനം ചെയ്യുന്ന മൂല്യങ്ങളില്‍ അടിയുറച്ച്​ ഇത്തരം കാര്യങ്ങള്‍ നടപ്പാക്കാനാണ് സര്‍ക്കാര്‍ പരിശ്രമമെന്നും മുഖ്യമന്ത്രി വാർത്തക്കുറിപ്പിൽ പറഞ്ഞു.

Tags:    
News Summary - Sabarimala Women Entry Pinarayi Vijayan -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.