ശബരിമലയിൽ വീണ്ടും യുവതി ദർശനം നടത്തിയെന്ന്​ മുഖ്യമന്ത്രിയുടെ ഒാഫീസ്​; ഇല്ലെന്ന്​ യുവതിയുടെ ഭർത്താവ്​

തിരുവനന്തപുരം/ശബരിമല: ശബരിമലയിൽ വീണ്ടും യുവതി ദർശനം നടത്തിയെന്ന്​ മുഖ്യമന്ത്രിയുടെ ഒാഫീസ്​. ശ്രീലങ്കൻ സ്വദ േശിനി ശശികല (46) വ്യാഴാഴ്​ച രാത്രി 9.30 ഒാടെ ദർശനം നടത്തിയതായി മുഖ്യമന്ത്രിയുടെ പ്രൈവറ്റ്​ സെക്രട്ടറി എം.വി.ജയരാജനാണ്​ സ്​ഥിരീകരിച്ചത്​​. ഭർത്താവ്​ അശോക കുമാരനൊപ്പമാണ്​ ഇവർ എത്തിയത്​.

വിശ്വാസികളായ ഇവർ പതിനെട്ടാം പടി വഴി സന്നിധാനത്ത്​ എത്തുകയും ദർശനം കഴിഞ്ഞ്​ മടങ്ങുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, ശശികല ദർശനം നടത്തിയിട്ടില്ലെന്നും ശരംകുത്തിവരെ എത്തിയപ്പോൾ പ്രതിഷേധം ഭയന്ന്​ മടങ്ങിയതായും ഇവരുടെ ഭർത്താവ്​ അശോക് കുമാരൻ സന്നിധാനത്ത്​ മാധ്യമപ്രവർത്തകരോട്​ പറഞ്ഞു.

Tags:    
News Summary - sabarimala women entry latest-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.