ശബരിമലയിൽ രാത്രി തങ്ങാൻ ആരെയും അനുവദിക്കില്ല -ഡി.ജി.പി

തിരുവനന്തപുരം: രാത്രിയിൽ ശബരിമലയിൽ തങ്ങാൻ ആരെയും അനുവദിക്കില്ലെന്ന്​ ഡി.ജി.പി ലോക്​നാഥ്​ ബെഹറ. ദർശനത്തിനു വരുന്ന സ്​ത്രീകൾക്ക്​ പൊലീസുമായി ബന്ധപ്പെടാനുള്ള ഫോൺ നമ്പർ നൽകുമെന്നും ഇൗ നമ്പറിൽ വിളിക്കുന്നവർക്ക്​ സംരക്ഷണം നൽകുമെന്നും ഡി.ജി.പി പറഞ്ഞു.

ശബരിമലയിലെത്താൻ എഴുനൂറിലധികം യുവതികൾ രജിസ്​റ്റർ ചെയ്​തിട്ടുണ്ട്​. ശബരിമലയിലേക്ക്​ ചില സംഘടനകൾ നു​ഴഞ്ഞു കയറുമെന്ന്​ ഇൻറലിജൻസ്​ റിപ്പോർട്ടുണ്ട്​. സുരക്ഷക്കായി കഴിഞ്ഞ തവണത്തേക്കാൾ ഇരട്ടി പൊലീസിനെ വിന്യസിച്ചിട്ടുണ്ടെന്നും ഡി.ജി.പി വ്യക്തമാക്കി.

Tags:    
News Summary - sabarimala; will not allow to stay anybody in night in sabarimala said DGP -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.