കൊച്ചി: ജനുവരി ഒന്നിന് സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന വനിതാമതിലില്‍ പങ്കെടുക്കാത്ത വർക്കെതിരെ നടപടിയുണ്ടാകുമോയെന്ന് ഹൈകോടതി. പെങ്കടുക്കാൻ സര്‍ക്കാര്‍ ജീവനക ്കാരെയും മറ്റും നിര്‍ബന്ധിക്കുന്നതായി തോന്നുന്നില്ലെന്നും ചീഫ് ജസ്റ്റിസ് ഋഷികേശ ് റോയ്, ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു.
വ നിതാമതിലിനെതിരെ തൃശൂരിലെ ‘മലയാള വേദി’ സംഘടന പ്രസിഡൻറ് ജോര്‍ജ് വട്ടുകുളം സമര് പ്പിച്ച ഹരജിയാണ് കോടതി പരിഗണിച്ചത്. പരിപാടിയിൽ പെങ്കടുക്കാൻ ജീവനക്കാർക്കുമേൽ നിർബന്ധമുണ്ടോയെന്നും പെങ്കടുക്കാതിരുന്നാൽ അനന്തരഫലം എന്തായിരിക്കുമെന്നും സംബന്ധിച്ച് സത്യവാങ്മൂലം നൽകാൻ സർക്കാറിനോട് നിർദേശിച്ച കോടതി, ഹരജി വ്യാഴാഴ്ച പരിഗണിക്കാൻ മാറ്റി.
പൊതുഫണ്ട് ഉപയോഗിച്ച് സർക്കാർ നടത്തുന്ന വനിതാമതിൽ അഴിമതിയാണെന്നും വിവിധ വകുപ്പുകളിലെ സർക്കാർ ജീവനക്കാർക്കുമേൽ നിർബന്ധം ചെലുത്തുന്നത് നിയമവിരുദ്ധമാണെന്നുമായിരുന്നു ഹരജിയിലെ വാദം. ഭരിക്കാന്‍ ചുമതലപ്പെട്ട സര്‍ക്കാറിെൻറ ഈ നടപടി ഭരണഘടന വിരുദ്ധമാണെന്നും ഹരജിയിൽ ആരോപിച്ചു. എല്ലാ വകുപ്പുകളുടെയും പങ്കാളിത്തമുണ്ടാകണമെന്ന് മാത്രമാണ് ഉത്തരവിലുള്ളതെന്നും ആരെയും നിര്‍ബന്ധിക്കുന്നില്ലെന്നും സര്‍ക്കാര്‍ അഭിഭാഷകന് വ്യക്തമാക്കി.
എല്ലാവരുടെയും പങ്കാളിത്തം അഭ്യർഥിച്ചതിനെ നിർബന്ധിച്ചെന്നാണ് ഹരജിക്കാരന് പരിഭാഷപ്പെടുത്തുന്നതെന്നും സര്‍ക്കാര്‍ കുറ്റപ്പെടുത്തി. സര്‍ക്കാര്‍ ഉത്തരവ് വായിച്ചാൽ പങ്കാളിത്തം നിര്‍ബന്ധിച്ചിട്ടില്ലെന്നാണ് വ്യക്തമാകുന്നതെന്ന് കോടതി നിരീക്ഷിച്ചു. സംസ്ഥാനത്തിെൻറ നേട്ടങ്ങൾ ഉയര്‍ത്തിക്കാണിക്കാനുള്ള സര്‍ക്കാര്‍ പദ്ധതിയില്‍ വിവിധ വകുപ്പുകള്‍ പങ്കെടുക്കുന്നത് സ്വാഭാവികമാണ്. പരിപാടിയുമായി സഹകരിക്കണമെന്ന് പറയുന്നതും നിര്‍ബന്ധം ചെലുത്തലും രണ്ടാണ്.
നിര്‍ബന്ധമെന്ന വ്യവസ്ഥ ഉത്തരവിലില്ലെങ്കിലും ഹരജിക്കാരെൻറ ആശങ്ക പരിഹരിക്കാന്‍ ഇക്കാര്യത്തില്‍ വിശദീകരണം വേണമെന്നും കോടതി നിര്‍ദേശിച്ചു. വനിതാമതിലിെൻറ സാമ്പത്തികച്ചെലവ് പൊതുഖജനാവിൽ നിന്നാണെന്നും ഇത് തടയണമെന്നുമാവശ്യപ്പെട്ട് വിവരാവകാശ പ്രവര്ത്തകൻ ഡി.ബി ബിനുവും ഹരജി നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.