ശബരിമലയിലെത്തിയ ട്രാൻസ്​ജെൻഡേഴ്​സിനെ തടഞ്ഞതായി പരാതി

കൊച്ചി: കഴിഞ്ഞ വർഷം കനത്ത സുരക്ഷയിൽ ശബരിമലയിലെത്തി അയ്യപ്പദർശനം നടത്തിയ ട്രാൻസ്ജെൻഡർ സംഘം ഇത്തവണ സുഖമായി ദർ ശനം നടത്തി മടങ്ങി. കഴിഞ്ഞ തവണ എത്തിയ നാൽവർ സംഘത്തിലെ മൂന്നുപേരാണ് വെള്ളിയാഴ്ച അതിരാവിലെ സന്നിധാനത്തെത്തിയത്. കൊച്ചിയിൽനിന്നുള്ള സംരംഭക തൃപ്തി ഹൃത്വിക്, തിയറ്റർ ആക്ടിവിസ്​റ്റ്​ രഞ്ജു മോഹൻ, വിദ്യാർഥിനിയായ അവന്തിക എന്നിവരാണ് ശബരിമല ദർശനത്തിനെത്തിയത്. കഴിഞ്ഞവർഷം കൂട്ടത്തിലുണ്ടായിരുന്ന അനന്യ ഇത്തവണ പോയില്ല.

ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട സംഘർഷങ്ങൾ കൊടുമ്പിരിക്കൊണ്ട വേളയിലാണ് കഴിഞ്ഞവർഷം ട്രാൻസ്ജെൻഡർ സംഘം ശബരിമല കയറിയത്. അന്ന്​ പ്രതിഷേധങ്ങളുണ്ടായില്ലെങ്കിലും പൊലീസി​​െൻറ കനത്ത സുരക്ഷയുണ്ടായിരുന്നു. ഇത്തവണ സമാധാനപരമായിരുന്നു ദർശനമെന്ന് മടങ്ങുന്നതിനിടെ തൃപ്തി പറഞ്ഞു. പത്തനംതിട്ട ജില്ല കലക്ടർക്ക് ഇ-മെയിൽ അയച്ച് അനുമതി വാങ്ങിയാണ് കൊച്ചിയിൽനിന്ന് പുറപ്പെട്ടത്. പുലർച്ച അഞ്ചിന് നിലക്കലിലെത്തി ചെറിയ പരിശോധനക്കുശേഷം വിട്ടയച്ചു.

കൺട്രോൾ റൂമിലുള്ള പൊലീസുകാരാണ് ചില്ലറ പ്രശ്നമുണ്ടാക്കിയത്. സന്നിധാനത്ത് പോകണ്ട എന്ന്​ അവർ നിർദേശിച്ചു. കഴിഞ്ഞ തവണ പോയതാണെന്ന് അറിയിച്ചപ്പോൾ ഇത്തവണ പോകാൻ പറ്റില്ലെന്നായിരുന്നു മറുപടി. ചെറിയ വാക്​തർക്കമുണ്ടായെങ്കിലും പിന്നീട് അനുമതി നൽകി. ദർശനത്തിനെത്തിയ വിശ്വാസികളെല്ലാം ഏറെ സഹകരിച്ചതായി ഇവർ പറഞ്ഞു.

Tags:    
News Summary - Sabarimala Transgender entry-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.