Posted On
date_range Updated On
date_range ക്ഷേത്രത്തിലെ കെട്ടുകാഴ്ച അഴിക്കുന്നതിനിടെ യുവാവ് വീണുമരിച്ചു
ഹരിപ്പാട്: മഹാദേവികാട് വലിയകുളങ്ങര ദേവീക്ഷേത്രത്തിലെ കെട്ടുകാഴ്ച കുതിര അഴിച്ചുമാറ്റുന്നതിനിടെയുണ്ടായ അപകടത്തിൽപ്പെട്ട് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കാർത്തികപ്പള്ളി ചെറുകീരത്ത് സുരേഷ്‌കുമാർ (42) ആണ് മരിച്ചത്.
അശ്വതി ഉത്സവത്തോടനുബന്ധിച്ച് ക്ഷേത്ര വളപ്പിൽ എത്തിച്ച പുതുക്കുണ്ടം കുതിര അഴിച്ചുമാറ്റുന്ന ജോലികളിൽ ഏർപ്പെട്ടിരിക്കെയായിരുന്നു അപകടം. ഉയരത്തിൽ നിന്നും താഴേക്ക് വീണ സുരേഷിനെ ഉടൻ തന്നെ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു. ചൊവ്വാഴ്ചയായിരുന്നു അപകടം.
പുതുക്കുണ്ടം കുതിര കമ്മിറ്റിയുടെ ഖജാൻജിയായി പ്രവർത്തിച്ചു വരികയായിരുന്നു. അവിവാഹിതനാണ്. സംസ്കാരം ഇന്ന് വൈകുന്നേരം മൂന്നിന് വീട്ടുവളപ്പിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.