പാചകവാതക പ്രതിസന്ധി: ഗ്യാസ് ഉപയോഗം കുറക്കാൻ പൊടിക്കൈകൾ വേണോ‍?, എങ്കിൽ ഇതാ....

കോഴിക്കോട്: ഇറാനിലെ യു.എസ്- ഇസ്രായേൽ സംയുക്ത ആക്രമണത്തിന്‍റെ പ്രകമ്പനം നമ്മുടെ തീൻമേശകളെ വരെ താളംതെറ്റിച്ചിരിക്കുകയാണ്. സംസ്ഥാത്ത് പാചകവാതക സിലിണ്ടറുകളുടെ വിതരണം പ്രതിസന്ധിയിലായത് ഹോട്ടലുകളെ മാത്രമല്ല വീട്ടിലെ അടുക്കളിയിലും പാചകം പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഗ്രാമങ്ങപ്രദേശങ്ങളിൽ ഒരു ബുക്കിങ് 45 ദിവസത്തിലൊന്ന് എന്നരീതിയിൽ പരിമിതപ്പെടുത്തിയതോടെ വീട്ടകങ്ങളിൽ ആശങ്ക ആളിക്കത്തുകയാണ്. ഇതോടെ ഗ്യാസ് എങ്ങിനെ കരുതലോടെ ഉപ‍യോഗിക്കാം എന്ന് അന്വേഷിക്കുകയാണ് ആളുകൾ. അവർക്കിതാ കുറച്ച് പൊടിക്കൈകൾ.

സ്റ്റൗ ബർണർ ശ്രദ്ധിക്കുക

ഗ്യാസ് സ്റ്റൗവിന്റെ ബർണർ വൃത്തിയാക്കുകയാണ് ആദ്യം ചെയ്യേണ്ടത്. സ്റ്റൗവിൽ നിന്ന് ഉയരുന്ന തീ നീല നിറത്തിലാണെന്ന് ഉറപ്പാക്കണം. ചുവപ്പ്, ഓറഞ്ച് അല്ലെങ്കിൽ മഞ്ഞ നിറങ്ങൾ കണ്ടാൽ, നിങ്ങളുടെ ബർണർ വൃത്തിയാക്കേണ്ടതുണ്ടെന്നതിന്റെ സൂചനയാണിത്. അത് ഗ്യാസിന്റെ ഉപയോഗം വർധിപ്പിക്കുന്നുവെന്നാണ് അർഥം. അങ്ങനെ എങ്കിൽ സ്റ്റവ് സർവീസ് ചെയ്യണം.ഗ്യാസ് സ്റ്റൗവിലെ ചെറിയ ബർണർ ഉപയോഗിക്കുന്നതാവും നല്ലത്. വലിയ ബർണർ കൂടുതൽ ഗ്യാസ് കത്തിക്കുമ്പോൾ കൂടതൽ ഗ്യാസ് ആവശ്യമാണ്. ഇത് ഗ്യാസ് വേഗം തീർന്നുപോവാനിടയാക്കും.കൂടാതെ വലിയ പാത്രങ്ങളിൽ വെയ്ക്കുന്ന കറികളാണെങ്കിലും തിളച്ചു കഴിഞ്ഞാൽ ചെറിയ ബർണറിലേക്ക് മാറ്റുന്നത് ഗ്യാസിന്റെ ഉപയോഗം കുറക്കാൻ സഹായിക്കും.

പാത്രങ്ങളിലെ ഈർപ്പം ഒഴിവാക്കുക

സ്റ്റൗവിൽ വയക്കുന്ന പാത്രത്തിൽ ജലാംശം ഇല്ലെന്ന് ഉറപ്പാക്കുക. പാത്രങ്ങൾ കഴുകി തുടച്ച് ഉണങ്ങിയ ശേഷം സ്റ്റൗവിൽ വെക്കുക. ഇത് പാത്രം വേ​ഗം ചൂടാകാൻ സഹായിക്കും. അങ്ങനെ ​ഗ്യാസിന്റെ ഉപയോ​ഗം കുറക്കാം. മാത്രമല്ല പാത്രങ്ങൾക്കടിവശം ഉരച്ചുകഴുകി കരിയും ക്യാവും കളയുക. കരിയും ക്ലാവും പാത്രം പെട്ടന്ന് ചൂടാവുന്നതിന് തടസ്സമാവും.

ചോറിന് റൈസ് കുക്കർ

ചോറ് വേവിക്കാൻ റൈസ് കുക്കർ ഉപയോഗിക്കുക. ചേറ് വേവിക്കാൻ അരി സ്റ്റൗവിൽ മാത്രം വേവിക്കുന്നതിന് പകരം റൈസ് കുക്കർ ഉപയോഗിക്കുക. അരി തിളവന്നാൽ ഉടൻ റൈസ് കുക്കറിൽ ഇറക്കിവെച്ചാൽ അരിയുടെ വേവിന് അനുസരിച്ച് ഒന്നോ രണ്ടോ മണിക്കൂറിനകം ചേറ് വെന്തുകിട്ടും. അരിയും ധാന്യങ്ങളും കുതിർത്ത് വെച്ച് വേവിക്കുന്നതും ഗ്യാസ് ഉപയോഗം കുറയ്ക്കാൻ സഹായിക്കും.

പാത്രം അടുച്ചുവെച്ചു വേവിക്കുക

വെള്ളം തിളപ്പിക്കുമ്പോഴും പച്ചക്കറികളും മറ്റും വേവിക്കുമ്പോഴും അടച്ചുവെക്കുക. പെട്ടെന്ന് വെന്തു കിട്ടും. മൂടിയില്ലാതെ പാചകം ചെയ്യുന്നത് പാചക സമയം വർദ്ധിപ്പിക്കുകയും അതുവഴി കൂടുതൽ കൂടുതൽ എൽ.പി.ജി ഉപയോഗിക്കുകയും ചെയ്യുന്നു. മൂടി മൂടുന്നതിലൂടെ ചൂട് പിടിച്ചുനിർത്തുകയും, നീരാവി ഉണ്ടാക്കുകയും, പാചക സമയം കുറയ്ക്കുകയും ചെയ്യുന്നു. ഗ്യാസ് ഉപയോഗം കുറക്കാനും​ ഇത് സഹായിക്കും. കറികൾ ഉണ്ടാക്കുന്നതിന് മുൻപ് അതിന് വേണ്ട ചേരുവകൾ എല്ലാം തയാറാക്കിയ ശേഷം മാത്രം ഗ്യാസ് സ്റ്റൗ ഓൺ ചെയ്യുക. ഇതിലൂടെ കൂടുതൽ സമയം ഗ്യാസ് കത്തി നഷ്ടപ്പെടുന്നത് ഒഴിവാക്കാം.

പ്രഷർ കുക്കർ ഉപയോഗിക്കുക

പാകചത്തിന് പരാവധി പ്രഷർ കുക്കർ ഉപയോഗിക്കുക. ഇത് വലിയ അളവിൽ ഗ്യാസ് ഉപയോഗം കുറക്കാൻ ഇടയാക്കും.

Tags:    
News Summary - gas crisis: do you want to reduce gas usage? If so

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.