ശബരിമല യുവതീപ്രവേശനം: റിവ്യ​​​ു ഹരജി നവംബർ 13 ന്​ പരിഗണിക്കും

ന്യൂഡൽഹി: ശബരിമല യുവതീ പ്രവേശന വിധിക്കെതിരെ സമര്‍പ്പിച്ച റിട്ട് ഹരജികളും പുനഃപരിശോധന ഹരജികളും നവംബർ 13ന് സുപ്രീംകോടതി പരിഗണിക്കും. സുപ്രീംകോടതിയുടെ തുറന്ന കോടതിയിലായിരിക്കും വാദം കേൾക്കുക. നവംബർ 13 ന്​ ഉച്ചക്ക്​ മൂന്നിനാണ് കേസിൽ വാദം കേൾക്കുകയെന്നും സുപ്രീംകോടതി അറിയിച്ചു. മണ്ഡലകാലത്തിനു മുമ്പ് എല്ലാ ഹരജികളിലും വാദം കേള്‍ക്കും. നവംബർ 17നാണ് മണ്ഡലകാല പൂജക്കായി ശബരിമല നട തുറക്കുക.

വാദം കേള്‍ക്കുന്ന തീയതി ഇന്നു പറയാമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗൊയ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇന്നലെ ഹര്‍ജിക്കാരുടെ അഭിഭാഷകര്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗൊയ്​ക്ക്​ മുന്നില്‍ ശബരിമല വിഷയം ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ ഇന്ന് തീരുമാനം പറയാമെന്നു നിലപാടെടുക്കുകയായിരുന്നു.

പ്രവേശം നിഷേധിക്കപ്പെട്ട ഒരു യുവതി പോലും കോടതിയെ സമീപിച്ചിട്ടില്ലെന്നും വിധി അയ്യപ്പവിശ്വാസികളുടെ മൗലികാവകാശം ലംഘിച്ചുവെന്നും ഹരജിയില്‍ പറയുന്നു. വിധിയെ തുടര്‍ന്നുളള ക്രമസമാധാനപ്രശ്നവും ഹരയില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

Tags:    
News Summary - Sabarimala Review petition- November 11 - Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.