Posted On
date_range Updated On
date_range വിരിവെക്കാൻ ഇടമില്ലാതെ തീർഥാടകർ വലയുന്നു
ശബരിമല: സന്നിധാനത്തും പരിസരത്തും വിരിവെക്കാൻ ഇടമില്ലാതെ തീർഥാടകർ വലയുന്നു. മുൻ കാലങ്ങളിൽ ഭക്തർ വിരിവെച്ചിരുന്ന സ്ഥലത്തെല്ലാം വികസനത്തിെൻറ പേരിൽ ബഹുനില കെട്ടിടങ്ങൾ കെട്ടി ഉയർത്തിയതാണ് ഭക്തരെ ദുരിതത്തിലാക്കിയിരിക്കുന്നത്. ഒാരോ മണ്ഡലകാലം അവസാനിക്കുമ്പോഴും അടുത്ത സീസണിൽ ഭക്തരുടെ അടിസ്ഥാന സൗകര്യം വർധിപ്പിക്കുമെന്നുള്ള പ്രഖ്യാപനങ്ങൾ ആവർത്തിക്കുകയാണ്.
സുരക്ഷാ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി തിരുമുറ്റത്ത് വിരിവെക്കുന്നതിലും വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ്. വടക്കേ നടയോട് ചേർന്നുനിർമിച്ച ഇരുനില കെട്ടിടത്തിൽ കഴിഞ്ഞ വർഷംവരെ ഒരേ സമയം അയ്യായിരത്തോളം തീർഥാടകർക്ക് വിരിവെക്കുന്നതിനുള്ള സൗകര്യമുണ്ടായിരുന്നു. എന്നാൽ, കഴിഞ്ഞ സീസൺ അവസാനിച്ചപ്പോൾ കെട്ടിടത്തിനു താഴെയുള്ള ഭാഗം ഭണ്ഡാരം മാറ്റി സ്ഥാപിക്കുന്നതിനായി കെട്ടിയടച്ചു. എന്നാൽ, കോടതി ഇടപെടലിനെ തുടർന്ന് ഭണ്ഡാരം പുതിയ കെട്ടിടത്തിലേക്ക് ഇതുവരെ മാറ്റി സ്ഥാപിക്കാനുമായിട്ടില്ല. ഒന്നാം നില ദർശനത്തിനുള്ള ക്യൂ കോംപ്ലക്സാക്കി മാറ്റുകയും ചെയ്തു.
സന്നിധാനത്ത് ആരംഭിച്ച അന്നദാന മണ്ഡപത്തിെൻറ മേൽത്തട്ടിൽ 3000 ഭക്തർക്ക് വിരിവെക്കാൻ സൗകര്യമൊരുക്കുമെന്ന് ദേവസ്വം ബോർഡ് പ്രഖ്യാപിച്ചിരുന്നു. എന്നാൽ, നിർമാണം പൂർത്തിയാകാത്തതിനാൽ ആ പ്രഖ്യാപനവും പാഴായി. പാണ്ടിത്താവളത്ത് വിരിവെക്കുന്നതിനുള്ള സൗകര്യം മുമ്പ് ലഭിച്ചിരുന്നു. അവിടെയും കോൺക്രീറ്റ് കെട്ടിടങ്ങൾ ക്രമാതീതമായി ഉയർന്നത് വിരിവെക്കുന്നതിനു വിലങ്ങുതടിയായിട്ടുണ്ട്. ഇത് മുതലെടുത്ത് വിരിയുടെ കരാറുകാർ തീർഥാടകരെ ഊറ്റിപ്പിഴിയുകയാണ്. വിരി ഒന്നിന് ദേവസ്വം ബോർഡ് നിശ്ചയിച്ചിട്ടുള്ള 25 രൂപയുടെ നാലിരട്ടിവരെ കരാറുകാർ ഭക്തരിൽനിന്ന് തട്ടിയെടുക്കുന്നുണ്ട്. വിരിവെക്കാൻ ഇടമില്ലാതായതോടെ ട്രാക്ടറുകൾക്കായി ഒരുക്കിയിരിക്കുന്ന പാതയോരങ്ങളാണ് ഇപ്പോൾ ഭക്തർക്ക് അഭയം. മാളികപ്പുറത്തിനു സമീപം ട്രാക്ടർ കടന്നുപോകേണ്ട ഭാഗത്ത് തീർഥാടകർ വിരിവെക്കുന്നത് അപകട സാധ്യത വർധിപ്പിക്കുന്നുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.