ശബരിമല ഓ​ൺലൈൻ ബുക്കിങ്​ നാളെമുതൽ

തിരുവനന്തപുരം: ശബരിമലയിൽ ഭക്തർക്കുള്ള ഓൺലൈൻ ബുക്കിങ്​ നാളെ മുതൽ ആരംഭിക്കും. മിഥുന മാസ പൂജക്കും ഉത്സവത്തിനുമായാണ്​ ബുക്കിങ്​. ഈ മാസം 14നാണ്​ നട തുറക്കുക. ജൂൺ 19ന്​ ഉത്സവം കൊടിയേറും. 28 ന്​ ക്ഷേത്രം അടക്കും. 

മണിക്കൂറിൽ 200 ​േപർക്കാണ്​​ പ്രവേശനം അനുവദിക്കുക. സന്നിധാനത്ത്​ തങ്ങാൻ ഭക്തരെ അനുവദിക്കില്ല. പ്രവേശനത്തിനുള്ള ബുക്കിങ്​ നടത്തു​േമ്പാൾ കോവിഡ്​ രോഗബാധയില്ലെന്ന സർട്ടിഫിക്കറ്റ്​ ഹാജരാക്കണം. വെർച്വൽ ക്യൂ വഴി ഒരേസമയം 50 ​േപർക്ക്​ ദർശനത്തിന്​ അനുമതി നൽകും. 10 വയസിൽ താഴെയുള്ളവർക്കും 65 വയസിന്​ മുകളിലുള്ളവർക്കും പ്രവേശനമുണ്ടാകില്ല. പൂജാരിമാർക്ക്​ പ്രായപരിധി ബാധകമല്ല. പമ്പയിലും സന്നിധാനത്തും തെർമൽ സ്​കാനിങ്​ നടത്തും. മാസ്​ക്​ ധരിച്ചവർക്ക്​ മാത്രമേ പ്രവേശനം അനുവദിക്കൂ. വി.ഐ.പി ദർശനമോ ഭക്തർക്ക്​ താമസ സൗകര്യമോ ഉണ്ടാകില്ല. പമ്പ വരെ സ്വകാര്യ വാഹനങ്ങൾക്ക്​ പ്രവേശനം അനുവദിക്കും. അപ്പം, അരവണ എന്നിവക്കായി ഓൺലൈനിൽ ബുക്ക്​ ചെയ്യണം. 

ആരാധനാലയങ്ങൾ തുറക്കുന്നതിന്​ കേന്ദ്രസർക്കാർ അനുമതി നൽകിയതിനെ തുടർന്നാണ്​ മാസപൂജക്കും ഉത്സവ പൂജക്കുമായി ശബരിമലയിൽ ​ഭക്തർക്ക്​ പ്രവേശനം അനുവദിക്കുന്നത്​. ഗുരുവായൂർ ക്ഷേത്രം സുരക്ഷ മുൻകരുതലുകളോടെ തുറന്നിരുന്നു. 

Tags:    
News Summary - Sabarimala Online Booking Starts Tomorrow -Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.