പന്തളം: ശബരിമലയിലേക്കുള്ള തിരുവാഭരണ ഘോഷയാത്ര ശനിയാഴ്ച പന്തളത്തുനിന്ന് പുറ പ്പെടും. ഉച്ചക്ക് ഒന്നിന് വലിയകോയിക്കല്‍ ക്ഷേത്രത്തില്‍നിന്നാണ് ഘോഷയാത്ര ആരംഭിക്കുന്നത്. എല്ലാ ഒരുക്കവും പൂര്‍ത്തിയായതായി കൊട്ടാരം നിര്‍വാഹകസംഘം പ്രസിഡൻറ് പി.ജി. ശശികുമാരവര്‍മ അറിയിച്ചു.റപന്തളം വലിയകോയിക്കൽ സ്രാമ്പിക്കല്‍ കൊട്ടാരത്തിൽ സൂക്ഷിച്ചിട്ടുള്ള തിരുവാഭരണം മകരവിളക്ക് ദിവസമാണ് ശബരിമലയിലെത്തിക്കുന്നത്. തുടർന്ന് അയ്യപ്പവിഗ്രഹത്തിൽ ചാർത്തി ദീപാരാധന നടത്തും. മൂന്നു പെട്ടികളിലാണ് തിരുവാഭരണം കൊണ്ടുപോകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.