ശബരിമലയിൽ രണ്ടാ​ഴ്​ചകൊണ്ട് എത്തിയത്​​ 39 കോടി രൂപ

ശബരിമല: കഴിഞ്ഞ തവണത്തെ അപേക്ഷിച്ച്​ ശബരിമലയിലെ വരുമാനത്തിൽ വലിയ വർധനവ്. 18 കോടി 56 ലക്ഷം രൂപയുടെ വർധനവാണ് ഇത്തവണ നട തുറന്നതു മുതൽ രണ്ട്​ ദിവസം മുമ്പ്​ വരെ​ ഉണ്ടായത്​.

നട തുറന്ന നവംബർ16 മുതൽ കഴിഞ്ഞ വ്യാഴാഴ്​ച രാത്രി വരെ 39,68,55,261 രൂപയാണ് ശബരിമലയി​െലത്തിയത്. കഴിഞ്ഞ വർഷം ഈ കാലത്ത്​ 21,12,16,987 രൂപയായിരുന്ന സ്ഥാനത്താണ്​ വരുമാനത്തിലെ ഈ ഭീമമായ വർധനവ്​.

കാണിക്ക ഇനത്തിൽ ഇത്തവണ 13 കോടി 70 ലക്ഷം രൂപ ലഭിച്ചു. മുൻ വർഷത്തെക്കാൾ എട്ട്​ കോടി രൂപയുടെ വർധന​. അരവണ ഇനത്തിൽ 15 കോടി 47 ലക്ഷം രൂപയും അപ്പം വിൽപ്പനയിലൂടെ രണ്ടര കോടി രൂപയും ലഭിച്ചിട്ടുണ്ട്​.

തീർത്ഥാടകരുടെ എണ്ണവും ഇത്തവണ വർധിച്ചിട്ടുണ്ട്​. നട തുറന്ന്​ രണ്ടാഴ്​ചക്കുള്ളിൽ എട്ട്​ ലക്ഷം തീർഥാടകർ ദർശനം നടത്തിയെന്നാണ് ഔദ്യോഗിക കണക്ക്.

Tags:    
News Summary - sabarimala income within two weeks 39 crore -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT