പത്തനംതിട്ട: ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ നിയമനിര്‍മാണം നടത്തില്ലെന്ന സര്‍ക്കാര്‍ നിലപാടിൽ പ്രതിഷേധിച്ച് കേരളത്തിൽ 24 മണിക്കൂർ ഹർത്താലിന് ആഹ്വാനം. ഇന്ന് (ബുധൻ) അർധരാത്രി മുതല്‍ നാളെ രാത്രി 12 വരെയാണ് ഹർത്താൽ. ശബരിമല സംരക്ഷണ സമിതിയാണ് ഹര്‍ത്താല്‍ ആഹ്വാനം ചെയ്തിരിക്കുന്നത്.
ശബരിമല വിഷയവുമായി ബന്ധപ്പെട്ട ആവശ്യങ്ങൾ സർക്കാർ അംഗീകരിക്കാത്ത സാഹചര്യത്തിൽ ഇൗ മാസം 18ന് അഖിലേന്ത്യ ഹിന്ദു പരിഷത്തും (എ.എച്ച്.പി) 24 മണിക്കൂർ ഹർത്താൽ പ്രഖ്യാപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.