വെള്ളാപ്പള്ളി നടേശൻ

ശബരിമല സ്വർണക്കൊള്ള ഒരു വിഷയമേ അല്ല, സർക്കാർ ശക്തമായ നടപടി സ്വീകരിച്ചു -വെള്ളാപ്പള്ളി

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ സർക്കാറിനെ പിന്തുണച്ച് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. സ്വർണപ്പാള്ളിയും പറഞ്ഞ് സർക്കാറിന്‍റെ ഇമേജ് നശിപ്പിക്കാൻ ആര് ശ്രമിച്ചാലും അത് ശരിയല്ലെന്ന് അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ശബരിമല വിഷയം ഒരു കാര്യവുമില്ല. ശബരിമല വിഷയത്തിൽ സർക്കാർ ശക്തമായ നടപടി സ്വീകരിച്ചിട്ടുണ്ട്. സ്വർണപ്പാള്ളി ആരുടെ അടുത്താണെങ്കിലും അവരുടെയെല്ലാം മുഖം നോക്കാതെ നിയമത്തിന്‍റെ മുമ്പിൽ കൊണ്ടുവരുമെന്ന് സർക്കാർ പറഞ്ഞു. അത് ശക്തമായി നടപ്പാക്കി. തെരഞ്ഞെടുപ്പ് വന്നതിനാൽ പ്രതിപക്ഷം അത് ലൈവാക്കി നിർത്തി മുതലെടുക്കാൻ ശ്രമിക്കുകയാണ് -അദ്ദേഹം പറഞ്ഞു.

അതൊന്നും തെരഞ്ഞെടുപ്പിനെ ബാധിക്കുന്നതല്ല. ആളുകളെല്ലാം അരിയാഹാരം കഴിച്ച് ജീവിക്കുന്നവരാണ്. സ്വർണപ്പാള്ളിയും പറഞ്ഞ് സർക്കാറിന്‍റെ ഇമേജ് നശിപ്പിക്കാൻ ആര് ശ്രമിച്ചാലും അത് ശരിയല്ല, ശരിയാകുകയുമില്ല -വെള്ളാപ്പള്ളി വ്യക്തമാക്കി.

Tags:    
News Summary - Sabarimala gold theft is not a an issue says Vellappally

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.