വീണ്ടെടുക്കുമോ പുണ്യനദിയെ- 2 ശബരിമല മാസ്റ്റർ പ്ലാൻ അനുസരിച്ചാണ് സന്നിധാനം മുതൽ പമ്പവരെ നിർമാണം നടക്കുന്നത്. അതനുസരിച്ച് പമ്പയിൽ നിർമിച്ച കെട്ടിടങ്ങളാണ് പെരുമഴയിൽ മണ്ണടിഞ്ഞത്. 2010ൽ തയാറാക്കിയ മാസ്റ്റർ പ്ലാൻ അനുസരിച്ച് രണ്ടുവർഷം മുമ്പ് നിർമാണം പൂർത്തീകരിച്ചവയാണ് തകർന്നവയിൽ ഭൂരിഭാഗം കെട്ടിടങ്ങളും എന്നതിലാണ് ഇതിെൻറ ശാസ്ത്രീയത ചോദ്യംചെയ്യപ്പെടുന്നത്. തീർഥാടകരുടെ സൗകര്യം മെച്ചപ്പെടുത്തലായിരുന്നു മാസ്റ്റർ പ്ലാനിലൂടെ വിഭാവന ചെയ്തത്. ഭക്തർക്ക് പ്രാഥമിക കൃത്യങ്ങൾ നിർവഹിച്ച് പമ്പയിൽ കുളിച്ച് വിശുദ്ധിയോടെ അയ്യപ്പസ്വാമിയെ തൊഴുതു വഴിപാടുകൾ നടത്തി നിവേദ്യങ്ങളും സ്വീകരിച്ചു മടങ്ങുകയെന്ന മിനിമം ആവശ്യം മാത്രമാണുള്ളത്.
അതേസമയം, ദേവസ്വം ബോർഡിെൻറ ശ്രദ്ധമുഴുവൻ വരുമാന വർധനയിലാണെന്ന ആക്ഷേപമാണ് ഭക്തർക്കുള്ളത്. പമ്പ മലിനമാകാതിരിക്കാൻ ഫലപ്രദമായ നടപടിയുണ്ടായിട്ടില്ല. നദീതടമാണെന്ന പ്രഥമ പരിഗണന മറന്നാണ് മാസ്റ്റർ പ്ലാൻ ആവിഷ്കരിച്ചത്. പുണ്യനദിയെന്ന വിശേഷണമുള്ള പമ്പ മലിനമാകാതിരിക്കുകയെന്ന കർത്തവ്യവും അധരവ്യായാമത്തിലൊതുങ്ങി. പമ്പയെ കെട്ടിത്തിരിച്ച് മൂലയിലൂടെ ഒഴുകാൻ വിട്ട് ബാക്കി ഭാഗമെല്ലാം കരയാണെന്നു വരുത്തി നിർമിച്ചു കൂട്ടുകയായിരുന്നു വൻകെട്ടിടങ്ങൾ.
മുൻകാലങ്ങളിലും ശക്തമായ മഴപെയ്ത അവസരങ്ങളിൽ പമ്പ, കക്കി ഡാമുകൾ തുറന്നിട്ടുണ്ട്. അന്നെല്ലാം പമ്പയിലെ കെട്ടിടങ്ങളിൽ വെള്ളം കയറുകയും ചെയ്തിട്ടുണ്ട്. അതു കണ്ടറിഞ്ഞുള്ള നിർമാണങ്ങളായിരുന്നില്ല ആവിഷ്കരിച്ചത്. തറനിരപ്പിൽനിന്ന് രണ്ടടിയോളം മാത്രം ഉയരമാണ് കെട്ടിടങ്ങളുടെ അസ്തിവാരത്തിനു ഉണ്ടായിരുന്നത്. അതിനാലാണ് ഡാമുകൾ തുറക്കുന്ന അവസരത്തിലെല്ലാം വെള്ളംകയറുന്ന അവസ്ഥയുണ്ടായത്.
നദീതടത്തിൽ ഇത്തരം കോൺക്രീറ്റ് കെട്ടിടങ്ങൾ നിർമിക്കാൻ വിഭാവന ചെയ്തവർ വനം, തണ്ണീർത്തടം എന്നീ സംഗതികളൊന്നും പരിഗണിച്ചില്ല. പമ്പയിലെയും ശബരിമലയിലെയും നിർമാണ പ്രവർത്തനങ്ങൾക്കെല്ലാം ൈഹകോടതിയുടെ അനുമതി വേണമെന്ന നിബന്ധനയുണ്ട്.
മനുഷ്യവിസർജ്യമാണ് പമ്പയുടെ ഏറ്റവും വലിയ ശാപം. ലക്ഷക്കണക്കിന് തീർഥാടകർ കടന്നുപോകുന്ന പമ്പയുടെ പരിശുദ്ധി കാത്തുസൂക്ഷിക്കലിനോട് അധികൃതർ സ്വീകരിച്ചത് അലസ സമീപനമായിരുന്നു. ടോയ്ലറ്റ് കോംപ്ലക്സുകൾ നിർമിച്ചു കൂട്ടുേമ്പാൾ അതിലെ മാലിന്യം പമ്പയിൽ കലരാതിരിക്കാൻ ജാഗ്രത പുലർത്തിയില്ല. സ്വീവേജ് ട്രീറ്റ്മെൻറിനെന്ന പേരിൽ പ്ലാൻറുകൾ നിർമിച്ചിരുന്നെങ്കിലും ട്രീറ്റ്മെൻറ് ഒന്നും നടന്നിരുന്നിെല്ലന്ന് ഇപ്പോൾ തൊഴിലാളികൾ പറയുന്നു. സ്വീവേജ് പ്ലാൻറുകൾ വന്നിട്ടും പമ്പയിൽ കോളിഫോം ബാക്ടീരിയയുടെ അളവിൽ കുറവ് വന്നിരുന്നില്ല. ഇതോടെ പുണ്യനദിയെ വീണ്ടെടുക്കുകയെന്ന തീർഥാടകരുടെ ആവശ്യത്തെയാണ് അധികൃതർ അവേഹളിച്ചത്.
(തുടരും)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.