ലേബർ ക്യാമ്പിലെ തൊഴിലാളികളല്ല ഭകതർ; പിണറായിയോട് അമിത് ഷാ

ന്യൂഡൽഹി: ശബരിമല വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശവുമായി ബി.ജെ.പി അധ്യക്ഷൻ അമിത് ഷാ രംഗത്ത്. ലേബർ ക്യാമ്പിലെ തൊഴിലാളികളെപ്പോലെയാണ് അയ്യപ്പഭക്തരെ പിണറായി സർക്കാർ കൈകാര്യം ചെയ്യുന്നതെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. സോവിയറ്റ് റഷ്യയിലെ തൊഴിലാളി ക്യാമ്പായ ഗുലാഗിനോടാണ് അമിത് ഷാ ശബരിമലയെ താരതമ്യപ്പെടുത്തിയത്.

കെ.സുരേന്ദ്രൻ, തൃശൂർ ജില്ലാ സെക്രട്ടറി അടക്കം ആറോളം പേരെ അറസ്റ്റ് ചെയ്ത് ജനകീയ മുന്നേറ്റം തടുത്ത് നിർത്താമെന്ന് പിണറായി വിജയൻ കരുതിയെങ്കിൽ അദ്ദേഹത്തിന് തെറ്റി. ശബരിമലയിലെ പാരമ്പര്യങ്ങൾ ഹൃദയത്തോട് ചേർത്തിയ ഓരോ അയ്യപ്പ ഭക്തനൊപ്പവും ഞങ്ങൾ ഉറച്ചുനിൽക്കും.

ശബരിമലയിലെത്തുന്ന ഭക്തർ വിരിവെക്കാനുള്ള ഇരിപ്പിടം നിഷേധിക്കപ്പെട്ട് പന്നിക്കാഷ്ഠങ്ങൾക്കും മാലിന്യങ്ങൾക്കുമിടയിലാണ് വിശ്രമിക്കുന്നതെന്ന റിപ്പോർട്ട് സത്യമാണെങ്കിൽ അയപ്പഭക്തരോട് റഷ്യയിലെ ലേബർ ക്യാമ്പ് തൊഴിലാളികളെപ്പോലെയല്ല പെരുമാറേണ്ടതെന്ന് പിണറായി വിജയൻ തിരിച്ചറിയണം. ജനങ്ങളുടെ വിശ്വാസങ്ങളെ തകർക്കാൻ എൽ.ഡി.എഫിനെ ഞങ്ങൾ അനുവദിക്കില്ല- അമിത് ഷാ ട്വീറ്റ് ചെയ്തു.

പിണറായി വിജയൻ സർക്കാർ ശബരിമല പ്രശ്നം കൈകാര്യം ചെയ്യുന്ന രീതി നിരാശാജനകമാണ്. ചെറിയ പെൺകുട്ടികളോടും അമ്മമാരോടും മനുഷ്യതരഹിതമായി പെരുമാറുന്ന കേരളാ പൊലീസ് ഭക്ഷണം, വെള്ളം, പാർപ്പിടം, ടോയിലറ്റുകൾ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളൊരുക്കാതെ ദുഷ്‌കരമായ തീർത്ഥാടനത്തിന് അവരെ നിർബന്ധിതരാക്കിയിരിക്കുന്നുവെന്നും അമിത് ഷാ വ്യക്തമാക്കി.

Tags:    
News Summary - Sabarimala Devotees Not "Gulag Inmates": Amit Shah To Kerala Government- india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.