ശബരിമല: തീർഥാടകരുടെ എണ്ണത്തിലും വരുമാനത്തിലും കാര്യമായ കുറവുണ്ടായ സാഹചര്യത ്തിൽ ഇതര സംസ്ഥാനങ്ങളിൽ ഗുരുസ്വാമിമാരുടെ യോഗം വിളിക്കാൻ ദേവസ്വം ബോർഡ് തീരുമാനം. മാ ധ്യമങ്ങളില്‍ പരസ്യം നൽകുകയും മറ്റ് പ്രചാരണം നടത്തുകയും ചെയ്യും. ഗുരുസ്വാമിമാരു ടെ ആദ്യ യോഗം അടുത്ത ആഴ്ച കോയമ്പത്തൂരിൽ ചേരും. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ശബരിമല തീർ ഥാടനകാലത്തെ വരുമാനത്തിൽ വ്യാഴാഴ്ചവരെ 25 കോടിയിലധികം രൂപയുടെ കുറവാണ് ഉണ്ടായത്.
പോയവര്‍ഷം ഇതേകാലയളവില്‍ കാണിക്ക, വഴിപാട് ഇനങ്ങളിലൂടെ 76 കോടിയായിരുന്നു നടവരവ്. എന്നാൽ, ഇത്തവണ മണ്ഡലകാലം ആരംഭിച്ച് 25 ദിവസങ്ങൾ പിന്നിടുമ്പോൾ 52 കോടിയോളം മാത്രമാണ് ലഭിച്ചത്. സ്ത്രീ പ്രവേശനത്തിെൻറ പേരിലുണ്ടായ പ്രതിഷേധവും പൊലീസ് നിയന്ത്രണവും മൂലം ശബരിമലയില്‍ ഭീതിജനകമായ അന്തരീക്ഷമാണെന്ന പ്രചാരണം ഭക്തരുടെ ഒഴുക്കിനെ ബാധിച്ചെന്ന് ബോര്‍ഡ് വിലയിരുത്തുന്നു.
കഴിഞ്ഞ തവണ ഇതേ കാലയളവില്‍ 50 ലക്ഷത്തിലധികം രൂപയാണ് അഭിഷേകത്തില്നിന്ന് ലഭിച്ചത്. ഇത്തവണ ഇതിലും പുഷ്പാഭിഷേകം അടക്കമുള്ള വഴിപാടുകളിലും അപ്പം, അരവണ വിൽപനയിലും വലിയ കുറവാണുണ്ടായത്. എന്നാൽ, മണ്ഡലപൂജയോടനുബന്ധിച്ച് വരും ദിവസങ്ങളില്‍ ഭക്തരുടെ വരവ് കൂടുമെന്നും നടവരവില്‍ ആനുപാതികമായി വർധന ഉണ്ടാകുമെന്നുമുള്ള പ്രതീക്ഷയിലാണ് ദേവസ്വം ബോര്‍ഡ്.
അതിനായി തീർഥാടകരുടെ വരവിനു തടസ്സമായ വിഷയങ്ങളില്‍ വ്യക്തത വരുത്താനും സന്നിധാനവും പരിസരങ്ങളിലും സംഘര്ഷസാധ്യതയില്ലെന്ന് ബോധ്യപ്പെടുത്താനുമുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കും. ഇതിെൻറ ഭാഗമായി തമിഴ്നാട്, ആന്ധ്ര, തെലങ്കാന, കർണാടക സംസ്ഥാനങ്ങളിൽനിന്നെത്തിയ തീർഥാടകരുടെ അഭിപ്രായങ്ങൾ ഉൾപ്പെടുത്തി അവിടുത്തെ പ്രമുഖ ദിനപത്രങ്ങളിലും ചാനലുകളിലും പരസ്യം നല്‍കും.
ശബരിമലയിലെ സ്ത്രീ പ്രവേശന വിധി നടപ്പാക്കാൻ തീരുമാനമെടുത്ത സര്‍ക്കാറിനെതിരെ ദക്ഷിണേന്ത്യയില്‍ പ്രചാരണം ശക്തമാക്കാൻ കഴിഞ്ഞ ദിവസം പത്തനംതിട്ടയില്‍ ചേര്‍ന്ന ആന്ധ്ര, തെലങ്കാന, തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളിലെ ഒരുകൂട്ടം ഗുരുസ്വാമിമാരുടെ യോഗം തീരുമാനിച്ചിരുന്നു. ഇതിനെതിരെ ദേവസ്വം ബോര്‍ഡ് തന്നെ നേരിട്ട് രംഗത്തിറങ്ങുന്നതോടെ ശബരിമലയിലേക്കുള്ള ഭക്തജനപ്രവാഹത്തിനു ഘാതമായ വിഷയങ്ങളെ ചെറുക്കാനാകുമെന്നുമാണ് ബോർഡ് അധികൃതരുടെ കണക്കുകൂട്ടൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.