എരുമേലി: ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി ഉത്തരവ് സ്വാഗതാര്‍ഹമാണെന്നും അടിച്ചമർത്താൻ ശ്രമിച്ചവർക്കുള്ള തിരിച്ചടിയാണിതെന്നും ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് പി.എസ്. ശ്രീധരൻപിള്ള. സ്ത്രീ പ്രവേശനവുമായി ബന്ധെപ്പട്ട പുനഃപരിശോധന ഹരജികൾ തുറന്ന കോടതിയിൽ കേൾക്കുമെന്ന സുപ്രീംകോടതി ഉത്തരവിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തെ കലാപഭൂമിയാക്കി മാറ്റിയ മുഖ്യമന്ത്രിയും സി.പി.എം നേതാക്കളും പരസ്യമായി മാപ്പുപറഞ്ഞ് കളങ്കത്തില്‍നിന്ന് കേരളത്തെ രക്ഷിക്കണം. വിധി പകര്‍പ്പ് ലഭിക്കും മുമ്പ് അത് നടപ്പാക്കുമെന്ന് പറഞ്ഞ് ശബരിമലയിൽ സംഘര്‍ഷഭരിതമായ അന്തരീക്ഷം ഉണ്ടാക്കിയ ഇടതുപക്ഷം വിവാദം ഇരന്നുവാങ്ങുകയായിരുന്നു. സുപ്രീംകോടതി തീരുമാനം നല്ല ചുവടുവെപ്പാണ്. പുനഃപരിശോധന ഹരജികൾ അപൂർവങ്ങളിൽ അപൂർവമായി മാത്രമേ പരിഗണിക്കുകയുള്ളൂ. അന്തിമ തീരുമാനം വരുന്നതുവരെ വിധി നടപ്പാക്കുന്നതിൽനിന്ന് സർക്കാർ വിട്ടുനിൽക്കണം.
ഇത്രയും കാലം വിശ്വാസികൾ പറഞ്ഞ കാര്യം ശരിയാണെന്ന് തെളിഞ്ഞു. ജനങ്ങളുടെ വികാരം കോടതിയില്‍ ബോധിപ്പിക്കേണ്ടവര്‍ കുറ്റകരമായ മൗനമാണ് പാലിച്ചത്.ജനഹിതമെന്താണെന്ന് അറിയിക്കാനുള്ള ധാർമികവും നിയമപരവുമായ ചുമതല സംസ്ഥാനെത്ത ഭരണകൂടത്തിനും ദേവസ്വം ബോര്‍ഡിനുമുണ്ട്. ഇത് ചെയ്യാതെ ഒഴിഞ്ഞുമാറിയതിലൂടെ അവർ വിശ്വാസികളെ ചതിക്കുകയായിരുന്നു. സുപ്രീംകോടതി ഉത്തരവ് വിശ്വാസികൾ നേടിയ വിജയമാണ്. സത്യത്തിനും ധർമത്തിനുമായി എൻ.ഡി.എ നടത്തുന്ന സമരത്തിന് അനുകൂലമായി കിട്ടിയ അനുഗ്രഹമായാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.