യുവതിക്ക് മെസേജ് അയച്ചു; ഓട്ടോഡ്രൈവറെ വിളിച്ചുവരുത്തി മർദിച്ചുകൊന്നു

ചാ​ത്ത​ന്നൂ​ർ: യു​വ​തി​യു​ടെ ​മൊ​ബൈ​ൽ ഫോ​ണി​ലേ​ക്ക് നി​ര​ന്ത​രം മെ​സേ​ജ് അ​യ​ച്ചെ​ന്ന് ആ​രോ​പി​ച്ച് ഓ​ട്ടോ ഡ്രൈ​വ​റെ വി​ളി​ച്ചു​വ​രു​ത്തി മ​ർ​ദി​ച്ച് കൊ​ല​പ്പെ​ടു​ത്തി. കൊ​ട്ടി​യം ന​ടു​വി​ല​ക്ക​ര ദി​ലീ​പ് ഭ​വ​നി​ൽ ദി​ലീ​പാ​ണ് (42) മ​രി​ച്ച​ത്. സം​ഭ​വ​ത്തി​ൽ ക​ല്ലു​വാ​തു​ക്ക​ൽ വി​ല​വൂ​ർ​കോ​ണം സ്വ​ദേ​ശി വ​രു​ണി​നെ​യും (30) ഇ​യാ​ളു​ടെ ഭാ​ര്യ​യെ​യും ക​സ്റ്റ​ഡി​യി​ൽ. കേ​സി​ൽ കൂ​ടു​ത​ൽ പ്ര​തി​ക​ളു​ണ്ടെ​ന്നും അ​വ​ർ​ക്കാ​യി അ​ന്വേ​ഷ​ണം ന​ട​ക്കു​ന്നെ​ന്നും പൊ​ലീ​സ് അ​റി​യി​ച്ചു.

ഞാ​യ​റാ​ഴ്ച ഉ​ച്ച​ക്ക്​ ഒ​ന്നോ​ടെ പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ അ​വ​ശ​നി​ല​യി​ൽ എ​ത്തി​ച്ച ദി​ലീ​പി​ന്റെ ശ​രീ​ര​ത്തി​ൽ മ​ർ​ദ​ന​മേ​റ്റ പാ​ടു​ക​ൾ ക​ണ്ട് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പൊ​ലീ​സി​ൽ വി​വ​ര​മ​റി​യി​ച്ചു. ദി​ലീ​പി​നെ ആ​ശു​പ​ത്രി​യി​ൽ കൊ​ണ്ടു​വ​ന്ന​യാ​ളെ​യും ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന സ്ത്രീ​യെ​യും പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​നി​ടെ ദി​ലീ​പ് മ​രി​ച്ചു.

സം​ഭ​വ​ത്തെ​ക്കു​റി​ച്ച് പൊ​ലീ​സ് പ​റ​യു​ന്ന​തി​ങ്ങ​നെ: ക​ല്ലു​വാ​തു​ക്ക​ൽ സ്വ​ദേ​ശി​യാ​യ വ​രു​ണി​ന്‍റെ ഭാ​ര്യ​യു​ടെ ഫോ​ണി​ലേ​ക്ക്​ ഓ​ട്ടോ ഡ്രൈ​വ​ർ ദി​ലീ​പ്​ സ്ഥി​ര​മാ​യി മെ​റേ​ജ് അ​യ​ച്ചി​രു​ന്നു. ഇ​തു​സ​മ​ബ​ന്ധി​ച്ചു​ണ്ടാ​യ ത​ർ​ക്കം പ​റ​ഞ്ഞു​തീ​ർ​ക്കാ​ൻ ഉ​ളി​യ​നാ​ടു​ള്ള കൂ​ട്ടു​കാ​ര​ന്റെ വാ​ട​ക വീ​ട്ടി​ലേ​ക്ക് ദി​ലീ​പി​നെ വി​ളി​ച്ചു​വ​രു​ത്തി സം​ഘം ചേ​ർ​ന്ന് ആ​ക്ര​മി​ച്ചു. ക്രൂ​ര​മാ​യ മ​ർ​ദ​ന​ത്തി​ൽ അ​വ​ശ​നാ​യി വീ​ണ ദി​ലീ​പി​നെ പ്ര​തി​ക​ൾ പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. ഡോ​ക്ട​ർ​മാ​ർ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ശ​രീ​ര​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ക്ഷ​ത​മേ​റ്റ​താ​യി ക​ണ്ടെ​ത്തി. തു​ട​ർ​ന്ന് പൊ​ലീ​സ് പ്ര​തി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. 

Tags:    
News Summary - Woman sent a message; auto driver called and beaten to death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.