കിഴക്കമ്പലം: സംവരണ മണ്ഡലമായ കുന്നത്തുനാട്ടില്‍ അപ്രതീക്ഷിത സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എന്‍.ഡി.എ സഖ്യം. അടൂര്‍ മുനിസിപ്പാലിറ്റി മുന്‍ ചെയര്‍മാനും കോണ്‍ഗ്രസ് നേതാവുമായിരുന്ന ബാബു ദിവാകരനെയാണ് ഞായറാഴ്ച കുന്നത്തുനാട്ടില്‍ നടന്ന നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ ട്വന്റി20 സംസ്ഥാന പ്രസിഡന്റ് സാബു എം.ജേക്കബ് പ്രഖ്യാപിച്ചത്. ചക്കയാണ് ചിഹ്നം.
കുന്നത്തുനാട്ടിലെ ഇടതു-വലത് എം.എൽ.എമാര്‍ കോടീശ്വരന്മാരായിരിക്കെ, സ്വന്തമായി കിടപ്പാടമില്ലാത്ത സ്ഥാനാര്‍ഥിയെയാണ് എന്‍.ഡി.എ അവതരിപ്പിക്കുന്നതെന്ന് സാബു ജേക്കബ് പറഞ്ഞു. 2006ല്‍ മത്സരിക്കുമ്പോള്‍ കേവലം നാലുലക്ഷമായിരുന്ന പി.വി. ശ്രീനിജിന്റെ സ്വത്ത്, 2021ല്‍ 18 കോടിയായി ഉയര്‍ന്നു. ഒരു തൊഴിലും ചെയ്യാതെ കോടികള്‍ സമ്പാദിക്കുന്ന മാജിക് കുന്നത്തുനാട്ടിലെ യുവജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിച്ചാല്‍ അവര്‍ വിദേശത്ത് തൊഴില്‍ തേടിപ്പോകില്ലെന്നും സാബു എം. ജേക്കബ് പറഞ്ഞു.
എന്‍.ഡി.എയുടെ സംസ്ഥാനത്തെ ആദ്യ സ്ഥാനാര്‍ഥിയെയാണ് പ്രഖ്യാപിച്ചതെന്നും തര്‍ക്കങ്ങളില്ലാതെ 140 മണ്ഡലങ്ങളിലും സ്ഥാനാര്‍ഥികളെ ഉടന്‍ പ്രഖ്യാപിക്കുമെന്നും ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. കുന്നത്തുനാട്ടിലെ എന്‍.ഡി.എയുടെ പ്രചാരണത്തിന്റെ ഉദ്ഘാടനം സ്ഥാനാര്‍ഥിക്കൊപ്പം ചുവരെഴുതി രാജീവ് ചന്ദ്രശേഖര്‍ നിർവഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.