ഇനി വെറും 24 ദിവസം! വരാനിരിക്കുന്നത് കൂട്ടപ്പൊരിച്ചിൽ; പത്രിക നൽകി പിറ്റേന്ന് സൂക്ഷ്മ പരിശോധന, പിൻവലിക്കാൻ രണ്ടുദിവസം

ന്യൂ​ഡ​ൽ​ഹി: 24 ദി​വ​സ​ങ്ങ​ൾ​ക്ക​പ്പു​റം, ഏ​പ്രി​ൽ ഒ​മ്പ​തി​ന് നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​നാ​യി കേ​ര​ളം പോ​ളി​ങ് ബൂ​ത്തി​ലേ​ക്ക്. ഈ ​മാ​സം 23 വ​രെയാണ് നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ക്കാനുള്ള അവസാന ദിവസം. പ​ത്രി​ക​ക​ളു​ടെ സൂ​ക്ഷ്മ പ​രി​ശോ​ധ​ന 24ന് ​ന​ട​ക്കും. പ​ത്രി​ക പി​ൻ​വ​ലി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി 26 ആ​ണ്. കേ​ര​ള​ത്തി​ൽ എ​ട്ടു ദി​വ​സ​ത്തി​ന​കം പ​ത്രി​ക സ​മ​ർ​പ്പി​ച്ച് മാ​ർ​ച്ച് 26ന് ​ചി​ത്രം തെ​ളി​ഞ്ഞു​ക​ഴി​ഞ്ഞാ​ൽ ര​ണ്ടാ​ഴ്ച മാ​ത്ര​മേ പി​ന്നീ​ട് വോ​ട്ടെ​ടു​പ്പി​ന് ബാ​ക്കി​യു​ള്ളൂ.

ഫ​ലം മ​റ്റു നാ​ല് നി​യ​മ​സ​ഭ​ക​ൾ​ക്കൊ​പ്പം മേ​യ് നാ​ലി​ന് പ്ര​ഖ്യാ​പി​ക്കും. കേ​ര​ള​ത്തോ​ടൊ​പ്പം പു​തു​ച്ചേ​രി​യി​ലും അ​സ​മി​ലും ഒ​മ്പ​തി​ന് വോ​ട്ടെ​ടു​പ്പ് ന​ട​ക്കും. ത​മി​ഴ്നാ​ട്ടി​ലെ 234 മ​ണ്ഡ​ല​ങ്ങ​ളി​ൽ ഏ​പ്രി​ൽ 23നും ​പ​ശ്ചി​മ ബം​ഗാ​ളിൽ ര​ണ്ട് ഘ​ട്ട​ങ്ങ​ളി​ലാ​യി ഏ​പ്രി​ൽ 23നും 29 നുമാണ് തെരഞ്ഞെഞടുപ്പ്. ആ​ദ്യ​ഘ​ട്ട​ത്തി​ൽ 152ഉം ​ര​ണ്ടാം​ഘ​ട്ട​ത്തി​ൽ 142ഉം ​മ​ണ്ഡ​ല​ങ്ങ​ൾ ബൂ​ത്തി​ലേ​ക്ക് നീ​ങ്ങും. ന്യൂ​ഡ​ൽ​ഹി വി​ജ്ഞാ​ൻ ഭ​വ​നി​ൽ വി​ളി​ച്ചു​ചേ​ർ​ത്ത വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ലാ​ണ് കേ​ര​ള​മ​ട​ക്കം അ​ഞ്ച് നി​യ​മ​സ​ഭ​ക​ളി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ് തീ​യ​തി​ക​ൾ കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ൻ പ്ര​ഖ്യാ​പി​ച്ച​ത്.

തെ​ര​ഞ്ഞെ​ടു​പ്പ് തീ​യ​തി പ്ര​ഖ്യാ​പ​ന​ത്തോ​ടെ മാ​തൃ​ക പെ​രു​മാ​റ്റ​ച്ച​ട്ടം നി​ല​വി​ൽ​വ​ന്ന​താ​യി മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ണ​ർ ഗ്യാ​നേ​ഷ് കു​മാ​ർ അ​റി​യി​ച്ചു. വി​ജ്ഞാ​പ​നം തിങ്കളാഴ്ച ഇ​റ​ങ്ങും. ക​ഴി​ഞ്ഞ​ത​വ​ണ എ​ട്ടു ഘ​ട്ട​ങ്ങ​ളി​ലാ​യി ന​ട​ന്ന പ​ശ്ചി​മ ബം​ഗാ​ൾ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ഇ​ക്കു​റി ര​ണ്ട് ഘ​ട്ട​ങ്ങ​ളി​ലാ​യാ​ണ് ന​ട​ക്കു​ക. എ​ല്ലാ​വ​രു​മാ​യും കൂ​ടി​യാ​ലോ​ചി​ച്ച​തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് എ​ട്ടി​ൽ​നി​ന്ന് ര​ണ്ടാ​ക്കി ചു​രു​ക്കി​യ​തെ​ന്ന് ഗ്യാ​നേ​ഷ് കു​മാ​ർ പ​റ​ഞ്ഞു. കേ​ര​ള​ത്തി​ലെ 2.70 കോ​ടി വോ​ട്ട​ർ​മാ​രി​ൽ 1.31 കോ​ടി സ്ത്രീ ​വോ​ട്ട​ർ​മാ​രും 1.25 കോ​ടി പു​രു​ഷ വോ​ട്ട​ർ​മാ​രു​മാ​ണ്. 4.24 ല​ക്ഷം ക​ന്നി വോ​ട്ട​ർ​മാ​രാ​ണ്. ഇ​വ​ർ​ക്കാ​യി 30,471 ബൂ​ത്തു​ക​ൾ സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്.

വോ​ട്ട​ർ​മാ​ർ​ക്ക് സ്ഥാ​നാ​ർ​ഥി​ക​ളെ എ​ളു​പ്പ​ത്തി​ൽ തി​രി​ച്ച​റി​യാ​ൻ അ​വ​രു​ടെ ക​ള​ർ ഫോ​ട്ടോ വോ​ട്ടു​യ​ന്ത്ര​ത്തി​ൽ പ​തി​പ്പി​ക്കും. നാ​ല് സം​സ്ഥാ​ന​ങ്ങ​ളി​ലും ഒ​രു കേ​ന്ദ്ര ഭ​ര​ണ പ്ര​ദേ​ശ​ത്തും കൂ​ടി 17.4 കൂ​ടി വോ​ട്ട​ർ​മാ​ർ 824 നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ൽ സ​മ്മ​തി​ദാ​നാ​വ​കാ​ശം വി​നി​യോ​ഗി​ക്കും. ആ​കെ 2.19 ല​ക്ഷം പോ​ളി​ങ് സ്റ്റേ​ഷ​നു​ക​ൾ ഒ​രു​ക്കി​യി​ട്ടു​ണ്ട്. 25 ല​ക്ഷം ഉ​ദ്യോ​ഗ​സ്ഥ​രെ​യാ​ണ് അ​ഞ്ചി​ട​ങ്ങ​ളി​ൽ​കൂ​ടി നി​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്. ഒ​രു ബൂ​ത്തി​ൽ ശ​രാ​ശ​രി 750 - 900 വോ​ട്ട​ർ​മാ​ർ എ​ത്തു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ണ​ർ​മാ​രാ​യ സു​ഖ്ബീ​ർ സി​ങ് സ​ന്ധു, വി​വേ​ക് ജോ​ഷി എ​ന്നി​വ​രും വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു. 

Tags:    
News Summary - kerala assembly election 2026

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.