കണ്ണൂരിൽ ബി.എം.എസ് പ്രവർത്തകന് വെട്ടേറ്റു

കണ്ണൂർ: തലശ്ശേരി ഇടയിൽപീടികയിൽ ബി.എം.എസ് പ്രവർത്തകന് വെട്ടേറ്റു. വടക്കുമ്പാട് കൂളിബസാർ കോഴിപ്പീടികക്ക് സമീപം ലക്ഷ്മീപുരം വീട്ടിൽ അമ്പാടി എന്ന യശ്വന്തിന് (30) ആണ് വെട്ടേറ്റത്.

ഞായറാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് സംഭവം. ബസ് ഡ്രൈവറായ യശ്വന്തിനെ ഫോണിൽ വിളിച്ചുവരുത്തിയാണ് അക്രമിച്ചത്. ഇടയിൽപീടികയിൽ ബസുമായി എത്തിയതായിരുന്നു. ഇതിനിടയിലാണ് യശ്വന്തിന് വെട്ടേറ്റത്.

ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് യശ്വന്തിനെ കണ്ണൂരിലെ സ്വകാര്യാശുപത്രിയിൽ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചു. ആരാണ് വെട്ടിയതെന്ന കാര്യത്തിൽ വ്യക്തതയില്ല. ന്യൂമാഹി പൊലീസ് സ്ഥലത്ത് കാമ്പ് ചെയ്യുന്നുണ്ട്.

Tags:    
News Summary - RSS worker hacked in Kannur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.