വർക്കലയിൽ വന്ദേഭാരത് ഓട്ടോയിലിടിച്ച സംഭവം; ഡ്രൈവർക്കെതിരെ കേസെടുത്ത് ആർ.പി.എഫ്

തിരുവനന്തപുരം: വന്ദേഭാരത് ഓട്ടോയിലിടിച്ച സംഭവത്തിൽ ഓട്ടോ ഡ്രൈവർക്കെതിരെ ആർ.പി.എഫ് കേസെടുത്തു. കല്ലമ്പലം സ്വദേശി സുധി കസ്റ്റഡിയിലാണ്. മദ്യ ലഹരിയിലായിരുന്നു ഇയാൾ. ഇന്നലെ രാത്രി 10.10ന് വർക്കല അകത്തുമുറിയിലാണ് അപകടം നടന്നത്. കാസർകോഡ് നിന്നും തിരുവനന്തപുരത്തേക്ക് വന്ന വന്ദേഭാരതാണ് ഓട്ടോയിലിടിച്ചത്. സംഭവത്തെ തുടർന്ന് ഒന്നര മണിക്കൂർ വൈകിയാണ് ട്രെയിൻ തിരുവനന്തപുരത്തെത്തിയത്.

നിർമാണ പ്രവർത്തനങ്ങളുടെ ഭാഗമായി മണ്ണിട്ടുയർത്തിയ സ്ഥലത്തുകൂടിയാണ് ഓട്ടോ പ്ലാറ്റ്ഫോമിലേക്ക് പ്രവേശിച്ചത്. തലനാരിഴക്കാണ് ഡ്രൈവർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്.പാളത്തിൽ ഓട്ടോ ശ്രദ്ധയിൽപ്പെട്ട ലോക്കോ പൈലറ്റ് ട്രെയിനിന്‍റെ വേഗത കുറച്ചത് വലിയ അപകടം ഒഴിവാക്കി. ഓട്ടോയിൽ മറ്റ് യാത്രക്കാരൊന്നും ഉണ്ടായിരുന്നില്ല. 

Tags:    
News Summary - RPF charged case against auto driver on vande barat accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.