കോഴിക്കോട്: റോഹിങ്ക്യന്ജനതക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മനുഷ്യാവകാശ ധ്വംസനത്തിനെതിരെ കോഴിക്കോട് മുഹമ്മദലി കടപ്പുറത്ത് തിങ്കളാഴ്ച വൈകീട്ട് മൂന്നിന് മഹാസംഗമം നടക്കും. സമ്മേളനം വിജയിപ്പിക്കാന്‍ രംഗത്തിറങ്ങണമെന്ന് വിവിധ സംഘടനാ നേതാക്കളായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ (മുസ്ലിം ലീഗ്), പ്രഫ. കെ. ആലിക്കുട്ടി മുസ്ലിയാര് (സമസ്ത), ടി.പി. അബ്ദുല്ലക്കോയ മദനി ( കെ.എന്‍.എം), െശെഖ് മുഹമ്മദ് കാരകുന്ന് (ജമാഅത്തെ ഇസ്ലാമി), കുഞ്ഞുമുഹമ്മദ് മദനി പറപ്പൂര് (വിസ്ഡം), കടയ്ക്കല്‍ അബ്ദുൽ അസീസ് മൗലവി (ദക്ഷിണ കേരള), എ. നജീബ് മൗലവി (സംസ്ഥാന), അബുല്‍ഖൈര്‍ മൗലവി (തബ്ലീഗ്), ഡോ.പി.എ. ഫസൽ ഗഫൂര്‍ (എം.ഇ.എസ്), പി. ഉണ്ണീന്‍ (എം.എസ്.എസ്) എന്നിവര്‍ ആഹ്വാനം ചെയ്തു.
പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, എം.പിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, ഇ.ടി. മുഹമ്മദ് ബഷീര്‍, കെ.പി.സി.സി വൈസ് പ്രസിഡൻറ് വി.ഡി. സതീശന് എം.എല്‍.എ, സി.പി.ഐ ദേശീയ കമ്മിറ്റി അംഗം ബിനോയ് വിശ്വം, കെ.എസ്. മാധവന്, സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി, കെ.ഇ.എന്‍. കുഞ്ഞഹമ്മദ്, ഡോ.പി.ജെ. വിന്‍സെൻറ് തുടങ്ങിയവര്‍ സംസാരിക്കും. റോഹിങ്ക്യന്ജനതക്ക് ഐക്യദാര്‍ഢ്യവുമായി നടക്കുന്ന മനുഷ്യാവകാശധ്വംസനത്തിനെതിരെയുള്ള ബഹുജനസമ്മേളനത്തില് മുഴുവന്‍ മനുഷ്യസ്നേഹികളും പങ്കുകൊള്ളണമെന്നും അയല്‍രാജ്യമായ മ്യാന്മറില് നടക്കുന്ന മനുഷ്യത്വവിരുദ്ധമായ കൂട്ടക്കുരുതി അവസാനിപ്പിക്കാന്‍ ഇന്ത്യ ഇടപെടണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.