???????

കാറിടിച്ച് ബൈക്ക് യാതികന്‍ മരിച്ചു

കൊടകര: ദേശീയ പാതയിലെ പേരാമ്പ്ര പെട്രോള്‍ പമ്പിനു സമീപമുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രക്കാരന്‍ മരിച്ചു. വെള്ളിക്കുളങ്ങര കൊടുങ്ങ സ്വദേശി തേമാത്ത് വീട്ടില്‍ നാരായണ​​െൻറ മകന്‍ രാജേഷാണ് (55) മരിച്ചത്​. ചൊവ്വാഴ്ച വൈകീട്ട് അഞ്ചരയോടെയായിരുന്നു അപകടം. നിയന്ത്രണം വിട്ട കാര്‍ രാജേഷ് സഞ്ചരിച്ച  ബൈക്കില്‍ ഇടിച്ചാണ് അപകടമെന്ന് പോലിസ് പറഞ്ഞു.

മൃതദേഹം ചാലക്കുടി സെന്‍റ്​ ജെയിംസ് ആശുപത്രിയില്‍. സംസ്‌കാരം ബുധനാഴ്​ച നടക്കും. ഭാര്യ: സുബി. മക്കള്‍: സുരാജ്, സുനന്ദ്.

Tags:    
News Summary - road accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.