മുട്ടിൽ മരംമുറി: സ്ഥലംമാറ്റവും സ്ഥാനക്കയറ്റവും വനംവകുപ്പിന്റെ അറിവോടെ -മന്ത്രി

കോഴിക്കോട്: മുട്ടിൽ മരംമുറി കേസിൽ ആരോപണ വിധേയനായ വനംവകുപ്പിലെ ഡെപ്യൂട്ടി കൺസർവേറ്റർ എൻ.ടി സാജനടക്കം നാല് ഐ.എഫ്.എസ് ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റവും സ്ഥാനക്കയറ്റവും വനം വകുപ്പി‍െൻറ അറിവോടെയാണെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ. സർക്കാർ തീരുമാനമാണ്​. അതിന്​ സിവിൽ സർവിസ് ബോർഡ് ചേർന്ന്​ തീരുമാനിക്കേണ്ടതില്ല. എന്നാൽ, കേസിൽ ഉൾപ്പെട്ട ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം കേന്ദ്ര അഡ്മിനിസ്‌ട്രേറ്റിവ് ട്രൈബ്യൂണൽ സ്‌റ്റേ ചെയ്തത് സർക്കാറിനെ കേൾക്കാതെയാണെന്നും മന്ത്രി പറഞ്ഞു.

കോഴിക്കോട് ടൗൺഹാളിൽ നടന്ന ജൂനിയർ റെഡ്‌ക്രോസി‍െൻറ ആദരം പരിപാടിയിൽ പങ്കെടുത്തശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. സർക്കാറി‍െൻറ അഭിപ്രായം ഏഴാം തീയതി ട്രൈബ്യൂണലിനെ അറിയിക്കും. പരാതി ഉണ്ടെങ്കിൽ ബോധിപ്പിക്കാനുള്ള വേദിയാണ് ട്രൈബ്യൂണൽ. പരാതി ശരിയാണെന്ന് തോന്നിയാൽ ട്രൈബ്യൂണൽ നടപടിയെടുക്കും. ആറു മാസം മുമ്പേതന്നെ വനം വകുപ്പ് അന്വേഷണം പൂർത്തിയാക്കിതാണ്. ക്രൈംബ്രാഞ്ചിന്‍റേതാണ് അന്തിമ റിപ്പോർട്ടെന്നും മന്ത്രി പറഞ്ഞു.

Tags:    
News Summary - Relocation and promotion with the knowledge of the Forest Department -Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.