ന്യൂഡൽഹി: ലൈംഗികാതിക്രമക്കേസിൽ മുൻമന്ത്രി നീലലോഹിതദാസൻ നാടാർക്ക് ആശ്വാസം. കേസിൽ വെറുതെവിട്ട ഹൈകോടതി വിധി സുപ്രീംകോടതി ശരിവെച്ചു.
നായനാർ സർക്കാറിന്റെ കാലത്ത്, 1999 ഫെബ്രുവരി 27ന് വനംവകുപ്പില്‍ ഉന്നതസ്ഥാനം വഹിച്ചിരുന്ന ഉദ്യോഗസ്ഥ നൽകിയ പരാതിയിലാണ് അദ്ദേഹത്തിനെതിരെ ലൈംഗികാതിക്രമ കേസ് രജിസ്റ്റർ ചെയ്തത്. ഉദ്യോഗസ്ഥയെ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി കോഴിക്കോട് ഗെസ്റ്റ് ഹൗസിലേക്ക് വിളിച്ചുവരുത്തുകയും തിരിച്ചിറങ്ങാന്‍ നേരം മോശമായി പെരുമാറുകയുമായിരുന്നു എന്നാണ് പരാതി. അക്കാലത്ത് വലിയ രാഷ്ട്രീയ വിവാദമായ സംഭവം ഒടുവിൽ മന്ത്രിസ്ഥാനം രാജിവെക്കുന്നതിലേക്ക് വരെ നയിച്ചു. ദീർഘകാലം നീണ്ടുനിന്ന നിയമപോരാട്ടത്തിനൊടുവിലാണ് മുൻമന്ത്രിക്ക് അനുകൂലമായ സുപ്രധാന വിധി ഉണ്ടായിരിക്കുന്നത്.
കേസിന്റെ തുടക്കത്തിൽ കോഴിക്കോട് വിചാരണ കോടതി നീലലോഹിതദാസൻ നാടാറെ കുറ്റക്കാരനായി കണ്ടെത്തുകയും ഒരു വർഷത്തെ തടവ് ശിക്ഷ വിധിക്കുകയും ചെയ്തിരുന്നു. എന്നാൽ, ഈ വിധിക്കെതിരെ സമർപ്പിച്ച അപ്പീലിൽ ഹൈകോടതി ഡിവിഷൻ ബെഞ്ച് അദ്ദേഹത്തെ കുറ്റമുക്തനാക്കി വെറുതെ വിട്ടു. ഹൈകോടതി വിധി ചോദ്യം ചെയ്ത് പരാതിക്കാരിയായ മുൻ ഐ.എഫ്.എസ് ഉദ്യോഗസ്ഥ സുപ്രീംകോടതിയെ സമീപിച്ചു. ഹൈകോടതി വിധിയില്‍ പിഴവുകളുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് അപ്പീല്‍ നല്‍കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.