കോവിഡ് വ്യാപനം; റീജ്യണൽ കാൻസർ സെന്ററിൽ കൂടുതൽ നിയന്ത്രണങ്ങൾ

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ്19 രോഗബാധ വർധിക്കുന്ന സാഹചര്യത്തിൽ റീജ്യണൽ കാൻസർ സെന്ററിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. കോവിഡിന്റെ അടുത്തഘട്ട വ്യാപനപശ്ചാത്തലത്തിൽ ആർ.സി.സി യിൽ  ഇനിമുതൽ ചികിത്സയ്ക്ക് എത്തുന്ന ആളിനോടൊപ്പം ഒരു സഹായിയെ മാത്രമേ ആശുപത്രിക്കുള്ളിൽ പ്രവേശിപ്പിക്കുകയുള്ളു.


സന്ദർശകർക്ക് കർശനനിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.ചികിത്സ ആവശ്യമുള്ളവരും സഹായികളും കോവിഡ് പരിശോധന നെഗറ്റീവ് ആണെന്ന സർട്ടിഫിക്കറ്റ് ഹാജരാക്കണം. സഹായികൾ കോവിഡ് വാക്‌സിനേഷൻ  എടുത്തിട്ടുണ്ടെന്നു ഉറപ്പു വരുത്തേണ്ടതാണ്. ചികിത്സ പൂർത്തിയാക്കിയിട്ടുള്ള, തുടർപരിശോധന മാത്രം ആവശ്യമുള്ളവർ ജില്ലാതലത്തിൽ ആരോഗ്യ വകുപ്പിന്റെ സഹകരണത്തോടെ ഏർപ്പെടുത്തിയിരിക്കുന്ന ചികിത്സാസൗകര്യം പ്രയോജനപ്പെടുത്തേണ്ടതാണ്. കാൻസർ രോഗികൾക്കുള്ള പെൻഷൻ സർട്ടിഫിക്കറ്റും  ഈ ആശുപത്രികളിൽ ലഭ്യമാണ്.


വിദേശത്തുനിന്നു വരുന്നവർ സർക്കാർ നിർദ്ദേശപ്രകാരമുള്ള സമ്പർക്കവിലക്കിനു ശേഷം ക്വാറന്റീൻ സർട്ടിഫിക്കറ്റ് ഹാജരാക്കണം. തുടർപരിശോധനക്കായി നേരത്തേ അപ്പോയ്ൻമെൻറ്  ലഭിച്ചിട്ടുള്ളവർ പുതിയ തീയതിക്കു വേണ്ടി ഉച്ചക്ക് രണ്ടുമുതൽ നാലുവരെ താഴെ പറയുന്ന നമ്പരുകളിൽ ബന്ധപെടാം . A ക്ലിനിക് 0471-2522396,  B ക്ലിനിക് 0471-2522315,  C ക്ലിനിക് 0471-2522437,  D ക്ലിനിക് 0471-2522474,  E ക്ലിനിക് 0471-2522533,  F ക്ലിനിക് 0471-2522396,  G ക്ലിനിക് 0471-2522637.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.