കൊച്ചി: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഐശ്വര്യകേരള യാത്ര കൊച്ചിയിലെത്തിയപ്പോൾ അദ്ദേഹത്തെ ഷാൾ അണിയിക്കുകയും കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രനൊപ്പംനിന്ന് ഫോട്ടോയെടുക്കുകയും ചെയ്ത കൂടുതൽ പൊലീസുകാർക്കെതിരെ നടപടി.
ചട്ടലംഘനം നടത്തിയതായി കാണിച്ച് ഇവർക്കെതിരെ കൊച്ചി സിറ്റി സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട് നൽകിയതോടെയാണ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തത്. സിറ്റി കൺട്രോൾ റൂം എ.എസ്.ഐ ഷിബു ചെറിയാൻ, സിറ്റി ജില്ല ആസ്ഥാനത്തെ എ.എസ്.ഐ ജോസ് ആൻറണി, കല്ലൂർക്കാട് എ.എസ്.ഐ ബിജു, എറണാകുളം റൂറൽ ഹെഡ് ക്വാർട്ടേഴ്സ് ക്യാമ്പിലെ സി.പി.ഒ സിൽജൻ, സിറ്റി ഹെഡ്ക്വാർട്ടേഴ്സ് ക്യാമ്പിലെ സി.പി.ഒ ദിലീപ് സദാനന്ദൻ എന്നിവർക്കെതിരെയാണ് റിപ്പോർട്ട് നൽകിയത്.
വ്യാഴാഴ്ച രാത്രി എറണാകുളം ഗവൺമെൻറ് ഗെസ്റ്റ് ഹൗസിലാണ് ഇവർ കൂടിക്കാഴ്ച നടത്തിയത്. നേതാക്കളുമൊത്തുള്ള ചിത്രങ്ങൾ വാട്സ്ആപ് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തതാണ് ഇവർക്ക് വിനയായത്. എറണാകുളം റൂറലിലെ ബിജു, സിൽജൻ എന്നിവരെ ആദ്യ ദിവസംതന്നെ സസ്പെൻഡ് ചെയ്തിരുന്നു. തുടർന്ന് കൊച്ചി സിറ്റിയിലെ എ.എസ്.ഐ ജോസ് ആൻറണി, സിറ്റി കണ്ട്രോള് റൂം എ.എസ്.ഐ ഷിബു ചെറിയാന്, സിറ്റി ഹെഡ്ക്വാര്‍ട്ടേഴ്സ് ക്യാമ്പിലെ സി.പി.ഒ ദിലീപ് സദാനന്ദന് എന്നിവരെയും സസ്പെന്‍ഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.