തിരുവനന്തപുരം: സത്യപ്രതിജ്ഞാ ചടങ്ങിനെത്തിയ ബി.ജെ.പി പ്രവർത്തകർ തിരുവനന്തപുരം കോർപറേഷൻ കൗൺസിൽ ഹാളിൽ ഗണഗീതം ആലപിച്ചു. സത്യപ്രതിജ്ഞക്കുശേഷം ബി.ജെ.പി നേതാക്കളും കൗൺസിലർമാരും പുറത്തേക്ക് ഇറങ്ങുന്നതിനിടെയായിരുന്നു സംഭവം.
ഇതോടെ എൽ.ഡി.എഫ് കൗൺസിലർമാരുൾപ്പെടെ പ്രതിഷേധമുയർത്തി. ബി.ജെ.പിയുടേത് വർഗീയ അജൻഡയാണെന്നും പാസില്ലാതെയാണ് ബി.ജെ.പി പ്രവർത്തകർ അകത്ത് കയറിയതെന്നും സി.പി.എം അംഗങ്ങൾ ആരോപിച്ചു.
അതേസമയം, തിരുവനന്തപുരം കോർപറേഷനിലെ അംഗങ്ങളുടെ സത്യപ്രതിജ്ഞ ചടങ്ങ് പൂർത്തിയായി. ബി.ജെ.പിയുടെ 50 അംഗങ്ങളും എൽ.ഡി.എഫിന്‍റെ 29 അംഗങ്ങളും യു.ഡി.എഫിന്‍റെ 19 അംഗങ്ങളും രണ്ട് സ്വതന്ത്രരുമാണ് സത്യപ്രതിജ്ഞ ചെയ്തത്. സത്യപ്രതിജ്ഞ ചടങ്ങിന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ ഉൾപ്പെടെയുള്ള നേതാക്കൾ എത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.