റഊഫ് ശരീഫി​െൻറ അറസ്റ്റ് സംഘ്പരിവാറിനു വേണ്ടിയുള്ള മുസ്​ലിം വേട്ട – വെൽഫെയർ പാർട്ടി

തിരുവനന്തപുരം: കാമ്പസ് ഫ്രണ്ട് ദേശീയ ജനറൽ സെക്രട്ടറി റഊഫ് ശരീഫിനെ ഇഡി അറസ്റ്റ് ചെയ്തത് രാജ്യത്ത് കേന്ദ്ര ഏജൻസികൾ സംഘ്പരിവാറിന് വേണ്ടി നടത്തുന്ന മുസ്ലിം വേട്ടയുടെ ഭാഗമാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി കെ.എ ഷഫീഖ്.

ഹഥ്റസ് സംഭത്തിൽ രാജ്യത്തെമ്പാടുമുയർന്ന സംഘ്പരിവാർ വിരുദ്ധ വികാരത്തെ മറച്ച് പിടിക്കാനുള്ള ഗുഢ നീക്കം കൂടിയാണിത്. പത്രപ്രവർത്തകനായ സിദ്ധീഖ് കാപ്പനെ ഹഥ്റസിലേക്കുള്ള യാത്രയിൽ റഊഫ് സഹായിച്ചു എന്ന ന്യായമാണ് ഇ.ഡി ഉയർത്തുന്നത്. പൗരത്വ പ്രക്ഷോഭത്തിൻ​െൻറ മുൻനിരയിലുള്ള ഷർജീൽ ഉസ്മാനി, ഷർജിൽ ഇമാം, ആസിഫ് ഇഖ്ബാൽ തൻഹ, ഉമർ ഖാലിദ് തുടങ്ങി നിരവധി വിദ്യാർഥി നേതാക്കളെ വേട്ടയാടിയതി​െൻറ തുടർച്ച തന്നെയാണ് റഊഫി​െൻറ അറസ്റ്റും.

അന്യായമായ അറസ്റ്റിനെതിരെ ജനാധിപത്യ വിശ്വാസികൾ പ്രതികരിക്കണം. റഊഫ് ശരീഫിനെ നിരുപാധികം വിട്ടയക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.


Tags:    
News Summary - Rauf Sharif's Arrest The Muslim Hunt for the Sangh Parivar - Welfare Party

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.