പീഡനക്കേസിൽ യു.പി സ്വദേശി അറസ്​റ്റിൽ

മലപ്പുറം: പോക്​സോ കേസിൽ യു.പി സ്വദേശി അറസ്​റ്റിൽ. കരിപ്പൂർ ന്യൂമാൻ ജങ്​ഷനിലെ സ്വകാര്യ കാറ്ററിങ് ​സ്ഥാപനത്ത ിലെ ജീവനക്കാരൻ കുശിനഗർ സ്വദേശി ദശരഥിനെയാണ്​ കരിപ്പൂർ എസ്.ഐ അബ്​ദു ജലീലും സംഘവും പിടികൂടിയത്. ഇതേ സ്ഥാപനത്തിലെ തൂപ്പുകാരിയുടെ കുട്ടിയെയാണ് ഇയാൾ പീഡിപ്പിച്ചത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ്​ ചെയ്തു. എ.എസ്.ഐ അഷ്റഫ്, മുജീബ്, അബ്​ദുൽ റഷീദ്, സി.പി.ഒമാരായ സുരേഷ്, മുബാറക്, അനീസ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

Tags:    
News Summary - rape

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.