പോ​ളി​ങ് ഉദ്യോഗസ്ഥരുടെ വോട്ട്: ഇനി അവസരമില്ലെന്ന്​ കമീഷൻ

കൊ​ച്ചി: ​​വോ​ട്ടു​ ചെ​യ്യാ​ൻ സാ​ധി​ക്കാ​ത്ത തെ​ര​ഞ്ഞെ​ടു​പ്പ്​ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക്​ ഇ​നി പോ​ളി​ങ്​ സൗ​ക​ര്യ​മൊ​രു​ക്കാ​നാ​വി​ല്ലെ​ന്ന്​ തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​ൻ ഹൈ​കോ​ട​തി​യി​ൽ. ഇ​വ​ർ​ക്ക് ബാ​ല​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്യാ​നും വോ​ട്ട്​ ഉ​റ​പ്പാ​ക്കാ​നും പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന വോ​ട്ട​ർ ഫെ​സി​ലി​റ്റേ​ഷ​ൻ സെ​ന്‍റ​റു​ക​ളു​ടെ പ്ര​വ​ർ​ത്ത​നം നേ​ര​ത്തെ നി​ശ്ച​യി​ച്ച​​പ്ര​കാ​രം ഏ​പ്രി​ൽ എ​ട്ടി​നു​ശേ​ഷം അ​വ​സാ​നി​പ്പി​ച്ചു. ശേ​ഷി​ച്ച എ​ല്ലാ പോ​സ്റ്റ​ൽ ബാ​ല​റ്റു​ക​ളും അ​തി​നു​ശേ​ഷം സീ​ൽ ചെ​യ്ത് ബ​ന്ധ​പ്പെ​ട്ട സ്ട്രോ​ങ് റൂ​മു​ക​ളി​ലേ​യ്ക്ക് മാ​റ്റി. ഇ​നി ഇ​വ​ർ​ക്ക്​ വോ​ട്ട്​ ചെ​യ്യാ​ൻ പോ​സ്റ്റ​ൽ ബാ​ല​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്യു​ന്ന​തും ഫെ​സി​ലി​റ്റേ​ഷ​ൻ സെ​ന്‍റ​റു​ക​ള​ട​ക്കം പു​നഃ​സ്ഥാ​പി​ക്കു​ന്ന​തും സം​ശു​ദ്ധ തെ​ര​ഞ്ഞെ​ടു​പ്പ്​ ന​ട​പ​ടി​ക്ര​മ​ങ്ങ​ളെ ബാ​ധി​ക്കു​മെ​ന്ന്​ ക​മീ​ഷ​ൻ കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച വി​ശ​ദീ​ക​ര​ണ​ത്തി​ൽ പ​റ​യു​ന്നു.

പോ​സ്റ്റ​ൽ വോ​ട്ടു ചെ​യ്യാ​ൻ അ​വ​സ​രം നി​ഷേ​ധി​ച്ച​താ​യി ചൂ​ണ്ടി​ക്കാ​ട്ടി തെ​ര​ഞ്ഞെ​ടു​പ്പ് ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന ഒ​രു​കൂ​ട്ടം ഉ​ദ്യോ​ഗ​സ്ഥ​ർ സ​മ​ർ​പ്പി​ച്ച ഹ​ര​ജി​ക​ളി​ലാ​ണ്​ വി​ശ​ദീ​ക​ര​ണം. തെ​ര​ഞ്ഞെ​ടു​പ്പ് ജോ​ലി​ക്ക്​ നി​യോ​ഗി​ച്ച എ​ല്ലാ​വ​ർ​ക്കും വോ​ട്ട് ചെ​യ്യാ​നു​ള്ള സൗ​ക​ര്യം ഉ​റ​പ്പാ​ക്കാ​ൻ ശ്ര​മി​ച്ച​താ​യി വി​ശ​ദീ​ക​ര​ണ​ത്തി​ൽ പ​റ​യു​ന്നു. പോ​സ്റ്റ​ൽ വോ​ട്ട് അ​പേ​ക്ഷ​ക​ൾ കൃ​ത്യ​മാ​യി പ​രി​ഗ​ണി​ച്ചി​ട്ടു​ണ്ട്. അ​പേ​ക്ഷ ന​ൽ​കാ​ത്ത​വ​ർ​ക്കും അ​പൂ​ർ​ണ അ​പേ​ക്ഷ ന​ൽ​കി​യ​വ​ർ​ക്കും സ​മ​യ​ത്തി​ന് അ​പേ​ക്ഷ ല​ഭി​ക്കാ​ത്ത​വ​ർ​ക്കു​മാ​ണ് ബാ​ല​റ്റ് കി​ട്ടാ​ത്ത​ത്. മ​റ്റു​ള്ള​വ​ർ​ക്കു​ള്ള ബാ​ല​റ്റു​ക​ൾ ബ​ന്ധ​പ്പെ​ട്ട വോ​ട്ട​ർ ഫെ​സി​ലി​റ്റേ​ഷ​ൻ സെ​ന്റ​റു​ക​ളി​ലേ​ക്ക് അ​യ​ച്ചി​രു​ന്നു. ഇ​ക്കാ​ര്യ​ത്തി​ൽ വീ​ഴ്ച​യു​ണ്ടാ​യി​ട്ടി​ല്ല.

ഇ​ട​ക്കാ​ല ഉ​ത്ത​ര​വു​ക​ളി​ലൂ​ടെ ഹൈ​കോ​ട​തി നി​ർ​ദേ​ശി​ച്ച ന​ട​പ​ടി​ക​ൾ ക​മീ​ഷ​ൻ സ്വീ​ക​രി​ച്ച​താ​യും വി​ശ​ദീ​ക​ര​ണ​ത്തി​ൽ പ​റ​ഞ്ഞു. വി​ശ​ദീ​ക​ര​ണ​ത്തി​ന്​ മ​റു​പ​ടി​ക്ക്​ ഹ​ര​ജി​ക്കാ​ർ സ​മ​യം തേ​ടി​യ​തി​നെ തു​ട​ർ​ന്ന് ജ​സ്റ്റി​സ് എ​സ്. മ​നു, വി​ഷ​യം വെ​ള്ളി​യാ​ഴ്ച പ​രി​ഗ​ണി​ക്കാ​നാ​യി മാ​റ്റി.

Tags:    
News Summary - Polling officials' vote: No more chance, says commission

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.