മു​ണ്ട​ത്തി​ക്കോ​ട് ദുരന്തം; വിദ്വേഷ പ്രചാരണം അവസാനിപ്പിക്കണം -എം.വി. ഗോവിന്ദൻ

തൃ​ശൂ​ർ: മു​ണ്ട​ത്തി​ക്കോ​ട് വെ​ടി​ക്കെ​ട്ട് അ​പ​ക​ട​ത്തി​ൽ സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് സി.​പി.​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ. മ​രി​ച്ച​വ​രു​ടെ​യും പ​രി​ക്കേ​റ്റ​വ​രു​ടെ​യും കു​ടും​ബ​ങ്ങ​ൾ​ക്ക് സ​ർ​ക്കാ​രി​ന്റെ​യും പാ​ർ​ട്ടി​യു​ടെ​യും എ​ല്ലാ​വി​ധ പി​ന്തു​ണ​യു​മു​ണ്ടാ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പ​രി​ക്കേ​റ്റ​വ​രെ തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ സ​ന്ദ​ർ​ശി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ദു​ര​ന്ത​ത്തി​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ വ​ർ​ഗീ​യ ചു​വ​യോ​ടെ​യു​ള്ള വ്യാ​ജ പ്ര​ചാ​ര​ണ​ങ്ങ​ൾ ന​ട​ക്കു​ന്നു​ണ്ടെ​ന്നും ഇ​ത് അ​ടി​യ​ന്ത​ര​മാ​യി അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും ഗോ​വി​ന്ദ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. പ​രി​ക്കേ​റ്റ​വ​ർ​ക്ക് മി​ക​ച്ച ചി​കി​ത്സ ഉ​റ​പ്പാ​ക്കാ​നു​ള്ള എ​ല്ലാ ന​ട​പ​ടി​ക​ളും സ​ർ​ക്കാ​ർ സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്. പൂ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​തി​സ​ന്ധി​ക​ൾ എ​ല്ലാ​വ​രു​ടെ​യും യോ​ജി​ച്ചു​ള്ള തീ​രു​മാ​ന​ത്തി​ലൂ​ടെ പ​രി​ഹ​രി​ക്കു​മെ​ന്നും എം.​വി. ഗോ​വി​ന്ദ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു. സി.​പി.​എം പോ​ളി​റ്റ് ബ്യൂ​റോ അം​ഗം എ. ​വി​ജ​യ​രാ​ഘ​വ​ൻ, സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗം എം.​വി. ജ​യ​രാ​ജ​ൻ, സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം എം.​എം. വ​ർ​ഗീ​സ്, ജി​ല്ല സെ​ക്ര​ട്ട​റി കെ.​വി. അ​ബ്ദു​ൾ ഖാ​ദ​ർ, സേ​വ്യ​ർ ചി​റ്റി​ല​പ്പി​ള്ളി എം.​എ​ൽ.​എ തു​ട​ങ്ങി​യ​വ​രും അ​ദ്ദേ​ഹ​ത്തി​നൊ​പ്പം ആ​ശു​പ​ത്രി​യി​ൽ ഉ​ണ്ടാ​യി​രു​ന്നു.

ടി.എസ്. കല്യാണരാമന്‍ അഞ്ച്​ ലക്ഷം വീതം നൽകും

കൊ​ച്ചി: തൃ​ശൂ​രി​ലെ ദാ​രു​ണ സം​ഭ​വ​ത്തി​ല്‍ ജീ​വ​ന്‍ ന​ഷ്ട​പ്പെ​ട്ട​വ​രു​ടെ കു​ടും​ബ​ങ്ങ​ള്‍ക്ക് ക​ല്യാ​ണ്‍ ജു​വ​ലേ​ഴ്‌​സ് മാ​നേ​ജി​ങ് ഡ​യ​റ​ക്‌​ട​ർ ടി.​എ​സ്. ക​ല്യാ​ണ​രാ​മ​ന്‍ അ​ഞ്ചു​ല​ക്ഷം രൂ​പ വീ​തം സ​ഹാ​യം പ്ര​ഖ്യാ​പി​ച്ചു. പ്രാ​ദേ​ശി​ക അ​ധി​കൃ​ത​രു​മാ​യി സ​ഹ​ക​രി​ച്ച് അ​ര്‍ഹ​രാ​യ കു​ടും​ബ​ങ്ങ​ള്‍ക്ക് ധ​ന​സ​ഹാ​യം കൈ​മാ​റാ​നു​ള്ള ന​ട​പ​ടി​ക​ൾ ക​ല്യാ​ണ്‍ ജൂ​വ​ലേ​ഴ്‌​സ് സ്വീ​ക​രി​ക്കും. ടി.​എ​സ്. ക​ല്യാ​ണ​രാ​മ​ൻ മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ങ്ങ​ളെ അ​നു​ശോ​ച​നം അ​റി​യി​ച്ചു.​

സഹായം പ്രഖ്യാപിച്ച് യൂസഫലി

കൊ​ച്ചി: വെ​ടി​ക്കെ​ട്ട് ദു​ര​ന്ത​ബാ​ധി​ത​ർ​ക്ക് കൈ​ത്താ​ങ്ങു​മാ​യി ലു​ലു ​ഗ്രൂ​പ്പ് ചെ​യ​ർ​മാ​ൻ എം.​എ. യൂ​സ​ഫ​ലി. ദു​ര​ന്ത​ത്തി​ൽ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി​യ അ​ദ്ദേ​ഹം ദു​ര​ന്ത​ബാ​ധി​ത​ർ​ക്ക് ധ​ന​സ​ഹാ​യ​വും പ്ര​ഖ്യാ​പി​ച്ചു. അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക് ഒ​രു​ല​ക്ഷം വീ​ത​വും പ​രി​ക്കേ​റ്റ​വ​ർ​ക്ക് 50,000 വീ​ത​വും ന​ൽ​കു​മെ​ന്ന് അ​ദ്ദേ​ഹം അ​റി​യി​ച്ചു.

മണപ്പുറം ഫിനാന്‍സ് 50,000 രൂപ നൽകും

തൃ​ശൂ​ർ: വെ​ടി​ക്കെ​ട്ട് ദു​ര​ന്ത​ത്തി​ൽ മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്കും പ​രി​ക്കേ​റ്റ​വ​ർ​ക്കും മ​ണ​പ്പു​റം ഫി​നാ​ൻ​സ് അ​ടി​യ​ന്ത​ര ധ​ന​സ​ഹാ​യം പ്ര​ഖ്യാ​പി​ച്ചു. ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ട​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക് 50,000 രൂ​പ വീ​ത​വും പ​രി​ക്കേ​റ്റ​വ​ർ​ക്ക് 25,000 രൂ​പ വീ​ത​വും ന​ൽ​കു​മെ​ന്ന് മ​ണ​പ്പു​റം ഫി​നാ​ൻ​സ് ചെ​യ​ർ​മാ​നും മാ​നേ​ജി​ങ് ഡ​യ​റ​ക്ട​റു​മാ​യ വി.​പി. ന​ന്ദ​കു​മാ​ർ അ​റി​യി​ച്ചു.

Tags:    
News Summary - Hate campaign must end - M.V. Govindan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.