കുണ്ടറ: പ്രായപൂർത്തിയാവാത്ത ദലിത് പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി നിരന്തരം പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തി സ്വർണവും പണവും തട്ടിയെടുക്കുകയും ചെയ്ത കേസിൽ സൈനികനെതിരെ കേസെടുത്തു. പെൺകുട്ടിയുടെ അയൽവാസികൂടിയായ സൈനികൻ സതീഷിനെ (30) തിരെയാണ് കേസെടുത്തതെന്ന് പൊലീസ് പറഞ്ഞു. തട്ടിപ്പിന് കൂട്ടുനിന്ന സതീഷിെൻറ സുഹൃത്ത് അജിത്തിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സൈനികനെതിരെ പോക്സോ നിയമപ്രകാരവും പട്ടികജാതി പീഡന നിയമപ്രകാരവുമാണ് കേസെടുത്തത്.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്: പ്ലസ് ടു വിദ്യാർഥിനിയായിരിക്കെ 2010 മുതൽ പെൺകുട്ടിയെ സൈനികൻ പീഡിപ്പിച്ചുവരുകയായിരുന്നു. രണ്ടുവർഷം മുമ്പ് ഇയാൾ മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചു. കബളിപ്പിക്കപ്പെട്ടെന്ന് മനസ്സിലാക്കിയ പെൺകുട്ടി പിന്നീട് മാതാപിതാക്കൾ കണ്ടെത്തിയയാളെ വിവാഹം കഴിച്ചു. വിവാഹിതയായതോടെ പ്രതി പെൺകുട്ടിയെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തൽ തുടങ്ങി. ചിത്രങ്ങളും വിഡിയോയും ൈകയിലുണ്ടെന്നും സ്വർണവും പണവും നൽകിയില്ലെങ്കിൽ ഇതു കാണിച്ച് കുടുംബബന്ധം തകർക്കുമെന്നുമായിരുന്നു ഭീഷണി. തുടർന്ന് പെൺകുട്ടി തെൻറ വളയും ഒരുലക്ഷത്തോളം രൂപയും നൽകി. സതീഷിനുവേണ്ടി സുഹൃത്തായ അജിത്താണ് പെൺകുട്ടിയെ സമീപിച്ച് സ്വർണവും പണവും വാങ്ങിയത്. കൈയിൽ വള കാണാതായതോടെ ബന്ധുക്കൾ പെൺകുട്ടിയോട് ഇതിനെക്കുറിച്ച് അേന്വഷിച്ചു. തുടർന്ന് നടന്ന സംഭവങ്ങൾ തുറന്നുപറഞ്ഞു. ഇതൊടെ പെൺകുട്ടിയെ ഉപേക്ഷിക്കാൻ ബന്ധുക്കൾ നിർബന്ധിെച്ചങ്കിലും ഭർത്താവ് ചെവിക്കൊണ്ടില്ല. പെൺകുട്ടിയുമായി വാടകവീട്ടിലേക്ക് മാറിയ ഇദ്ദേഹം പൊലീസിൽ പരാതിപ്പെടുകയായിരുന്നു. സതീഷിനെ അറസ്റ്റ് ചെയ്യാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും െപാലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.