ചാരുംമൂട്: ഭര്‍ത്താവുമായി പിണങ്ങിക്കഴിഞ്ഞ യുവതിയെ പീഡിപ്പിക്കുകയും പണം വാങ്ങുകയും ആക്രമിക്കുകയും ചെയ്ത കേസിലെ രണ്ടാം പ്രതി നൂറനാട് ചൂരത്തലക്കല്‍ അനിലിനെ (48) നൂറനാട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരത്തുനിന്ന് അറസ്റ്റ് ചെയ്ത ഇയാളെ മാവേലിക്കര കോടതി റിമാന്‍ഡ് ചെയ്തു. ജൂലൈ 28നാണ് ഇയാൾ ആക്രമിച്ചത്.
യുവതിയെ അസഭ്യം പറയുകയും കഴുത്തില്‍ കുത്തിപ്പിടിക്കുകയും നാഭിയില്‍ തൊഴിക്കുകയും ചെയ്തതായി എഫ്.ഐ.ആറില്‍ പറയുന്നു. ഒന്നാം പ്രതി, പാലമേല്‍ ഗ്രാമപഞ്ചായത്തിലെ മൂന്നാംവാര്‍ഡ് ബി.ജെ.പി ജനപ്രതിനിധി ഉളവുക്കാട് പുന്നക്കാകുളങ്ങര വീട്ടില്‍ അനില്‍കുമാര്‍ (40) ഒളിവിലാണ്. ഇയാള്‍ക്കായി തിരച്ചില്‍ തുടരുന്നതായി പൊലീസ് പറഞ്ഞു.
ഭര്‍ത്താവുമായി പിണങ്ങിക്കഴിഞ്ഞ പരാതിക്കാരിയുമായി സൗഹൃദം സ്ഥാപിച്ചാണ് ഒന്നാംപ്രതി അനില്‍കുമാര്‍ ബലാത്സംഗം ചെയ്തതെന്നാണ് കേസ്. ചിത്രങ്ങള്‍ പകര്‍ത്തിയശേഷം പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും സ്വര്‍ണം പണയം വെച്ചും ഗൂഗിള്‍ പേ വഴിയും 4,46,700 രൂപ വാങ്ങുകയും പലതവണ ഉപദ്രവിക്കുകയും ചെയ്തതായും എഫ്.ഐ.ആറിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.