പീഡനക്കേസ് പ്രതി​ ഒപ്പം താമസിച്ച വീട്ടമ്മയെ വെട്ടിയ ശേഷം തൂങ്ങിമരിച്ചു

പത്തനംതിട്ട: പീഡനക്കേസിലെ പ്രതിയായ യുവാവ്​ ഒപ്പം താമസിച്ചിരുന്ന വീട്ടമ്മയെ മാരകമായി വെട്ടി പരിക്കേൽപ്പിച്ച ശേഷം തൂങ്ങിമരിച്ചു. വി-കോട്ടയം മുരുപ്പേലയ്യത്ത്​ പാമ്പ്​ ബിജു എന്ന ബിജുവാണ്​ മരിച്ചത്​. വി-കോട്ടയം ചെമ്പിക്കുന്നേൽ ആശാരിയ്യത്ത്​ ജെസി(39)ക്കാണ്​ വെ​ട്ടേറ്റത്​. ഞായറാഴ്​ച പുലർച്ചെ രണ്ടുമണിയോടെയാണ്​ സംഭവം.

തലക്കും ശരീരമാസകലവും വെ​ട്ടേറ്റ്​ ഗുരുതര പരിക്കുകളോടെ ജെസിയെ കോട്ടയം മെഡിക്കൽ കോളജ്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൃത്യത്തിന്​ ശേഷം രക്ഷപ്പെട്ടുപോയ ബിജുവിനു വേണ്ടി പൊലീസ്​ തെരച്ചിൽ നടത്തിവരു​േമ്പാഴാണ്​ സ്വന്തം വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്​.

കുറച്ച്​ നാളുകളായി ജെസിയുടെ ഒപ്പം താമസിച്ചുവരികയായിരുന്നു ബിജു. ഇവർ നിയമപരമായി വിവാഹിതരല്ല. അടുത്ത ബന്ധുവിനെ പീഡിപ്പിച്ച കേസിലാണ്​ ബിജു അറസ്​റ്റിലായത്​. റിമാൻഡിലായിരുന്ന ബിജു കഴിഞ്ഞ ദിവസമാണ്​ പുറത്തിറങ്ങിയത്​.

Tags:    
News Summary - rape case accused commits suicide after stabbing house wife brutally

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.