തിരുവനന്തപുരം :ഓണക്കാലത്ത് സബ്സിഡി നിരക്കിൽ നൽകേണ്ട അരി നൽകാതെ ജനങ്ങളെ സർക്കാർ കബളിപ്പിക്കുകയാണെന്നു കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ബി.പി.എൽ കാർക്ക് നൽകേണ്ട ഓണക്കിറ്റ് 60 ശതമാനം കടകളിലും കിട്ടാനില്ല.
വെള്ളക്കാർഡ് കാർക്ക് നൽകേണ്ട 10 കിലോ അരിയിൽ വെറും രണ്ട് കിലോ മാത്രമാണ് നൽകകുന്നത് അതാകട്ടെ അര കിലോ പച്ചരിയും മുക്കാൽ കിലോ വീതം വെള്ള അരിയും പുഴക്ക് അരിയുമാണ് നൽകുന്നത് അതായത് രണ്ട് കിലോ അരി വാങ്ങാൻ മൂന്ന് സഞ്ചിയുമായി വേണം പോകാൻ. ഓരോ മാസവും വിതരണം ചെയ്യുന്ന പത്ത് കിലോ അരി കഴിഞ്ഞ മാസം എട്ടു കിലോ മാത്രമാണ് നൽകിയത് യഥാർഥത്തിൽ കഴിഞ്ഞ മാസത്തിന്റെ ബാലൻസ് ആയ രണ്ട് കിലോയാണ് ഇപ്പോൾ നൽകിക്കൊണ്ടിരിക്കുന്നത് ഓണമായിട്ട് പോലും ഈ മാസത്തെ 10 കിലോ അരി വിതരണം ചെയ്ത് തുടങ്ങിട്ടില്ല
ഇനി ഓണത്തിനു എ.പി.എൽ വിഭാഗങ്ങൾക്ക് സബ്സിഡി നിരക്കിൽ നൽകുമെന്ന് സർക്കാർ പ്രഖ്യാപിച്ച 10 കിലോ സ്പെഷ്യൽ അരി 70 ശതമാനം റേഷൻ കടകളിലും കിട്ടാനില്ല സ്റ്റോക്ക് തീർന്നുവെന്നാണു കട ഉടമകൾ പറയുന്നത് ഓണമായിട്ട് പോലും ഇത്രയും ലാഘവത്തോടെ കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന വകുപ്പ് മന്ത്രി എല്ലാo നന്നായി നടക്കുന്നു എന്നാണു വാർത്താസമ്മേളനം നടത്തി ദിവസവും പറഞ്ഞ് കൊണ്ടിരിക്കുന്നത്.
ഓണംപടിവാതിൽക്കൽ നിൽക്കുമ്പോൾ സർക്കാർ കള്ളക്കളി അവസാനിപ്പിക്കും. ഇനിയും കണ്ണിൽ പൊടിയിടാനുള്ള വാചക കസർത്ത് നടത്താതെ റേഷൻ സാധനങ്ങൾ റേഷൻ കടകളിൽ ലഭ്യമാക്കാനുള്ള അടിയന്തിര നടപടി സ്വികരിക്കമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.