മുഖ്യമന്ത്രി തന്നെ കള്ളം പറയുമ്പോൾ എന്ത് വ്യാജവാർത്ത; ശ്രീറാമിന്‍റെ നിയമനം പിൻവലിക്കണം -ചെന്നിത്തല

തിരുവനന്തപുരം: വ്യാജവാർത്ത കണ്ടെത്താൻ ആരോഗ്യ വകുപ്പ് ജോയിന്‍റ് സെക്രട്ടറി ശ്രീറാം വെങ്കിട്ടരാമനെ നിയമിച്ചതിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നിയമന ഉത്തരവ് പിൻവലിക്കണമെന്ന് ചെന്നിത്തല സർക്കാറിനോട് ആവശ്യപ്പെട്ടു.

മുഖ്യമന്ത്രി തന്നെ കള്ളം പറയുമ്പോൾ എന്ത് വ്യാജവാർത്ത കണ്ടെത്താനാണെന്നും ചെന്നിത്തല പരിഹസിച്ചു.

മുതിർന്ന മാധ്യമപ്രവർത്തകനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ശ്രീറാം. അത്തരത്തിലുള്ള ഒരാളെ വ്യാജവാർത്ത കണ്ടെത്താൻ നിയോഗിക്കുന്നത് തെറ്റായ നടപടിയാണ്. ശ്രീറാമിന്‍റെ നിയമനം പുനഃപരിശോധിക്കണം.

തെറ്റ് ചെയ്യുന്നവരെ സംരക്ഷിക്കുന്ന നടപടിയാണ് സർക്കാർ ഏറ്റെടുത്തിട്ടുള്ളത്. അതിന്‍റെ പ്രകടമായ ഉദാഹരണമാണ് ശ്രീറാമിന്‍റെ പുതിയ നിയമനമെന്നും ചെന്നിത്തല ആരോപിച്ചു.

മാധ്യമപ്രവർത്തകൻ കെ.എം. ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു. കഴിഞ്ഞ മാർച്ചിലാണ് ശ്രീറാമിനെ ആരോഗ്യ വകുപ്പ് ജോയിന്‍റ് സെക്രട്ടറിയായി സർക്കാർ സർവീസിൽ തിരിച്ചെടുത്തത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.