Posted On
date_range Updated On
date_range മന്ത്രിമാരുടെ അധികാരം മുഖ്യമന്ത്രി പിടിച്ചെടുക്കുന്നത് അഴിമതി നടത്താൻ -ചെന്നിത്തല
തിരുവനന്തപുരം: മന്ത്രിമാരുടെ അധികാരങ്ങൾ ഏറ്റെടുത്ത് മുഖ്യമന്ത്രിക്കും വകുപ്പ് സെക്രട്ടറിമാർക്കും കൂടുതൽ അധികാരങ്ങൾ നൽകുന്നതിനായി റൂൾസ് ഒാഫ് ബിസിനസ് ഭേദഗതി ചെയ്യാനുള്ള നീക്കത്തിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി അധികാരം പിടിച്ചെടുക്കുകയാണെന്ന് ചെന്നിത്തല ആരോപിച്ചു. പുതിയ ഭേദഗതി കൊണ്ടു വരുന്നത് അഴിമതി നടത്താനാണ്. ഈ നീക്കത്തെ ശക്തമായി എതിർക്കുമെന്നും ചെന്നിത്തല വ്യക്തമാക്കി.
അതേസമയം, ഒാൺലൈൻ മന്ത്രിസഭ കൂടുന്ന കാലത്ത് റൂൾസ് ഒാഫ് ബിസിനസിലെ ഭേദഗതി അനിവാര്യമാണെന്ന് മന്ത്രിസഭാ ഉപസമിതി ചെയർമാനായ എ.കെ ബാലൻ പറഞ്ഞു. മന്ത്രിമാരുടെ അധികാരങ്ങൾ കവരില്ല. കരട് ഭേദഗതിയിൽ ഉപസമിതി അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നും മന്ത്രി ബാലൻ മാധ്യമങ്ങളോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.