എലപ്പുള്ളിയിൽ ഉല്‍പാദിപ്പിക്കേണ്ടത് മദ്യമല്ല, നെല്ലാണെന്ന് രമേശ് ചെന്നിത്തല

ആലപ്പുഴ: പാലക്കാട്ടെ എലപ്പുള്ളിയിൽ ഉല്‍പാദിപ്പിക്കേണ്ടത് മദ്യമല്ല, നെല്ലാണെന്ന് കോൺഗ്രസ് മുതിർന്ന നേതാവ്​​ രമേശ് ചെന്നിത്തല. അവിടെ മദ്യനിർമാണം തുടങ്ങാൻ അനുമതി നൽകാനുള്ള സർക്കാർ നീക്കത്തിൽ മൊത്തം ദുരൂഹതയാണ്​. ഒരു കാരണവശാലും പദ്ധതിയുമായി മുന്നോട്ട് പോകരുതെന്നും അദ്ദേഹം പറഞ്ഞു.

പദ്ധതിക്ക് ജനങ്ങള്‍ എതിരാണ്. ഉത്തരവുപോലും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതാണ്. ഘടക കക്ഷികളെയോ മന്ത്രിസഭാ അംഗങ്ങളെയോ പോലും വിശ്വാസത്തിലെടുക്കാതെ നടത്തിയ നീക്കമാണിത്​.

ആരുമറിയാതെ ഇത്ര തിടുക്കത്തിൽ ഡൽഹി മദ്യ നയക്കേസിൽപെട്ട കമ്പനിക്ക്​ ബ്രൂവറി തുടങ്ങാൻ അനുമതി നൽകിയത്​ വലിയ അഴിമതിയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു​.

Tags:    
News Summary - Ramesh Chennithala react to Elappully Brewery Plant

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.