Posted On
date_range Updated On
date_range ധാർമികതയുടെ പേരിലല്ല ജലീൽ രാജിവെച്ചത് -രമേശ് ചെന്നിത്തല
തിരുവനന്തപുരം: മറ്റൊരു മാര്‍ഗവുമില്ലാതെ വന്നപ്പോഴാണ് കെ.ടി ജലീൽ രാജിവച്ചതെന്നും ധാര്‍മികതയുടെ പേരിലല്ല രാജിയെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ധാര്‍മികത പ്രസംഗിക്കാന്‍ സി.പി.എമ്മിന് ഒരു അധികാരവുമില്ല. ബന്ധുക്കളെ നിയമിക്കരുതെന്ന് നിയമമില്ലെന്നാണ് മന്ത്രി. എ.കെ ബാലന്‍ പറഞ്ഞത്. അന്നില്ലാത്ത ധാര്‍മികത ഇപ്പോള്‍ പറയുന്നത് ജനങ്ങളെ പറ്റിക്കാനാണെന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.
ധാര്‍മിക ഉണ്ടായിരുന്നെങ്കില്‍ ലോകായുക്ത വിധി വന്നതിനു പിന്നാലെ ജലീല്‍ രാജിവയ്‌ക്കേണ്ടിയിരുന്നുവെന്ന് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രനും പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.